മാഹി കൊലപാതകം: പ്രധാനപ്രതി പിറവത്തു നിന്നും പിടിയിൽ, അറസ്റ്റ് മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത്!!
പിറവം: മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതക കേസിലെ പ്രധാനപ്രതി മാഹി ചേമ്പ്ര അയ്യാത്ത് മീത്തൽഎരിൽ അരസൻ എന്ന് വിളിക്കുന്ന സനീഷ് (30)നെ പിറവം പാലച്ചുവട്ടിൽ നിന്നും ശനിയാഴ്ച പോലീസ് പിടികൂടി. കഴിഞ്ഞ 17 ദിവസമായി പാലച്ചുവട്ടിലെ ബേക്കറി ബോർമയിൽ ജോലിചെയുകയായിരുന്നു. രണ്ട് വർഷം മുൻപും ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇരുപത് വർഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോർമ ഉടമ കണ്ണൂർ തലശ്ശേരി സ്വദേശിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു, പിന്നീട് വിട്ടയച്ചു.
പ്രതിക്കായി മാഹി പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്താണ് പ്രതിയുടെ താവളം കണ്ടെത്തിയത്.രണ്ട് ദിവസമായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സി.ഐ ഷണ്മുഖന്റെ നേതൃത്വ ത്തിൽ എത്തിയ പോലീസ് സംഘം പ്രതിയെ മാഹിയിലിലേക്ക് കൊണ്ടുപോയി.

സിപിഎം മാർച്ച്
മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതക കേസിലെ പ്രധാനപ്രതി മാഹി ചേമ്പ്ര അയ്യാത്ത് മീത്തൽഎരിൽ അരസൻ എന്ന് വിളിക്കുന്ന സനീഷ് (30)നെ പിറവം പാലച്ചുവട്ടിലെ ബേക്കറി ബോർമയിൽ ഒളിവിൽ താമസിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ട് സി.പി.എം. ഏരിയ കമ്മറ്റിയുടെ നേതൃത്വ ത്തിൽ പാലച്ചുവട് പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് മാർച്ചും പ്രതിക്ഷേധയോഗവും നടത്തി. പ്രതിഷേധ യോഗം സി.പി.എം.ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ആർ.നാരായണൻ നമ്പൂതിരി, സുമിത് സുരേന്ദ്രൻ , കെ.പി.സലിം ,അജേഷ് മനോഹർ, ബിജു സൈമൺ, പി.ബി രതീഷ്, തുടങ്ങിയവർ സംസാരിച്ചു.


Click it and Unblock the Notifications