എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരാഴ്ചമുമ്പ് പനി അനുഭവപ്പെട്ടു: 23കാരന്റെ വെളിപ്പെടുത്തൽ നിർണായകം, എറണാകുളത്ത് സംഭവിച്ചത്..

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് ശനിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിയ്ക്ക്. മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി- കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസ്സുള്ള യുവാവിനാണ് ശനിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോട് കൂടി വിമാനത്താവളത്തിലെത്തിയ യുവാവിനെ അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം ജില്ലയിലെ നടുവട്ടം സ്വദേശിയാണ് ഇയാൾ. അബുദാബി മുസഫയിലെ പ്രൈവറ്റ് ക്ലിനിക്കിൽ റിസപ്ഷനിസ്റ്റാണ് രോഗം സ്ഥിരീകരിച്ച യുവാവ്.

 എച്ച്1ബി വിസയ്ക്ക് താൽക്കാലിക വിലക്ക്? തൊഴിലില്ലായ്മ മറികടക്കാൻ യുഎസ്, പുതിയ കുടിയേറ്റക്കാർക്കും എച്ച്1ബി വിസയ്ക്ക് താൽക്കാലിക വിലക്ക്? തൊഴിലില്ലായ്മ മറികടക്കാൻ യുഎസ്, പുതിയ കുടിയേറ്റക്കാർക്കും

Recommended Video

cmsvideo
ദുബായിൽ നിന്നുള്ള ആദ്യ സംഘമെത്തി; രോഗ ലക്ഷണമുള്ള 3 പേരെ ആശുപത്രിയിലാക്കി
 എത്തിയത് കൊച്ചിയിൽ

എത്തിയത് കൊച്ചിയിൽ

മെയ് ഏഴിന് രാത്രി അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വന്നിറങ്ങിയ യുവാവിന് ഒരാഴ്ച പനി അനുഭവപ്പെട്ടിരുന്നതായി വിവരം നൽകിയിരുന്നു. ഇതോടെയാണ് ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. മെയ് എട്ടിന് പരിശോധനയ്ക്കച്ച സാമ്പിളിന്റെ ഫലം ഇന്നാണ് ലഭിക്കുന്നത്. ഇതേ വിമാനത്തിലെത്തിയ മറ്റൊരു മലപ്പുറം സ്വദേശിയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതേ വിമാനത്തിൽ യാത്ര ചെയ്തവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ കർശന നിർദേശവും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ജില്ലാ തല കൺട്രോൾ സെല്ലിൽ വിളിച്ച് നിർദേശങ്ങൾ കർശമായി പാലിക്കാനും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിർദേശിച്ചിട്ടുണ്ട്.

കുടുതൽ പേർ നിരീക്ഷണത്തിൽ

കുടുതൽ പേർ നിരീക്ഷണത്തിൽ


ശനിയാഴ്ച മാത്രം 556 പേരെയാണ് കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. അതേസമയം നിരീക്ഷണ കാലയളവ് അവസാനിച്ച 92 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1284 ആയിട്ടുണ്ട്. ഇതിൽ 47 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലും, 1237 പേരെ ലോ റിസ്ക് വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ന് 3 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ട് പേരെ
സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

 ആശുപത്രികളിൽ

ആശുപത്രികളിൽ

ജില്ലയിൽ വിവിധ ആശുപത്രികളിലായി 20 പേരാണ് നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജ് ( 8)
കരുവേലിപ്പടി താലൂക്ക് ആശുപത്രി (1), സ്വകാര്യ ആശുപത്രികൾ (11) എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ കണക്ക്. ഇതിനിടെ ജില്ലയിൽ നിന്നും 46 സാമ്പിളുകൾ കൂടി ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേ സമയം 53 പരിശോധന ഫലങ്ങളും ഇതേ ദിവസം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള എല്ലാ ഫലങ്ങളും നെഗറ്റീവാണ്. ഇനി 47 ഫലങ്ങൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്.

 വീട് സന്ദർശനം

വീട് സന്ദർശനം


വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തുന്നതിനായി വാർഡ് തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്. ശനിയാഴ്ച 5036 വീടുകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള 15 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

 കർശന നടപടി

കർശന നടപടി


ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥപനങ്ങൾ പ്രതിരോധ പ്രവർത്തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ സ്ക്വാഡും കൊച്ചിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്. കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 49 സ്ഥാപനങ്ങൾ പരിശോധിച്ച സംഘം മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 3 സ്ഥാപങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തുിട്ടുണ്ട്.

 നിരീക്ഷണത്തിൽ 389 പേർ

നിരീക്ഷണത്തിൽ 389 പേർ


ജില്ലയിലെ കൊവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ , പാലിശ്ശേരി സിഎംസ് ഹോസ്റ്റൽ, മുട്ടം സിഎംസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ് എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ 20 പേരും നിരീക്ഷണത്തിലുണ്ട്.

 ജാഗ്രത തുടരണം

ജാഗ്രത തുടരണം

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയവർ തൊട്ടടുത്ത സർക്കാർ ആശുപത്രി/ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കൺട്രോൾ റൂമിലേക്കോ ഉടൻ തന്നെ ഫോൺ വഴി അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

Ernakulam
English summary
Malappuram native tests Coronavirus positive in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X