എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി: 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഇത് പീഡനങ്ങളുടെ കേരളം. അടുത്തിടെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംലഗിക പീഡനങ്ങള്‍ ദിനംപ്രതി കൂടുകയാണ്. കൊല്ലവും കൊച്ചിയും തിരുവനന്തപുരവുമാണ് ഇക്കാര്യത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്.

കൊച്ചിയില്‍ പതിനഞ്ച് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 30കാരന്‍ പിടിയിലായ വാര്‍ത്തയാണ് ഒടുവില്‍ കേള്‍ക്കുന്നത്. പുത്തന്‍ കുരിശ് പങ്കോട് സ്വദേശി ശ്രീകുമാറിനെയാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പുത്തന്‍ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Rape

ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. അയല്‍വാസിയായ ശ്രീകുമാര്‍ പെണ്‍കുട്ടിയോട് പ്രണയം നടിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മസാങ്ങളോളം ഇത് തുടര്‍ന്നിരുന്നത്രെ. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.

ശ്രീകുമാര്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. എന്നാല്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലാണ് കഴിയുന്നത്. തിങ്കളാഴ്ച പ്രതിയെ കോടതില്‍ ഹാജരാക്കും. ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Ernakulam
English summary
Police arrested a 30-year-old man for allegedly raping 15-year-old girl in Kochi. Police said the victim is pregnant now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X