Get Updates
Get notified of breaking news, exclusive insights, and must-see stories!

വയോധികരെ പറ്റിച്ച് സ്വർണ്ണവും പണവും തട്ടും: പ്രതിയെ വലയിലാക്കി പൊലീസ്

കൊച്ചി: പ്രായമായ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടുന്നയാൾ അറസ്റ്റിൽ. ഇതിനകം തന്നെ നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് മുസ്തഫ (43)യെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ലോൺ എടുത്ത് നൽകാം എന്ന് തുടങ്ങി പല വാഗ്ധാനങ്ങളും നൽകിയാണ് ഇയാൾ ആളുകളുമായി അടുപ്പം സൂക്ഷിച്ചാണ് തട്ടിപ്പിലേക്ക് എത്തിക്കുന്നത്. 55 കാരിയായ എറണാകുളം സ്വദേശിനിയാണ് ഇത്തവണ ഇയാളുടെ തട്ടിപ്പിന് ഇരയായത്.

ഇവർ പോലീസിൽ പരാതിപ്പെട്ടതോടെയാണ് പ്രതി പിടിയിലാവുന്നത്. കാസർഗോഡ് ജില്ലയിലെ കൈകുമ്പയിലെ ബംഗോള ആളെ കോമ്പൌണ്ട് വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയാണ് ഇയാൾ. പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്തിനടുത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞ് പറഞ്ഞ് പരിചയപ്പടുത്തിയാണ് മുസ്തഫ ഇവരുമായി അടുക്കുന്നത്. കൊവിഡിന്റെ പേരിലുള്ള ലോൺ ലഭിക്കാനുള്ള അവസാന ദിവസമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലോൺ ശരിയായി നൽകാമെന്ന് പ്രതി പറയുകയായിരുന്നു.

arrest-1594102294-copy-1601

എന്നാൽ ഇയാൾ പറഞ്ഞത് വിശ്വസിച്ച പരാതിക്കാരി ഇയാൾക്കൊപ്പം ഓട്ടോയിൽക്കയറി ഹൈക്കോടതിയുടെ സമീപത്തുള്ള ഒരു സ്ഥാപനത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ പരാതിക്കാരി ധരിച്ചിരുന്ന സ്വർണ്ണമാല അവർ കാണേണ്ടെന്നും പാവപ്പെട്ടവരാണെന്നും കരുതട്ടെയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി ഊരി വാങ്ങുകയായിരുന്നു. തുടർന്ന് തന്റെ അടുത്ത ബന്ധുവിന്റെ കടയിൽ ഏൽപ്പിക്കാമെന്ന് പറഞ്ഞ ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാണാതായതോടെയാണ് താൻ പറ്റിക്കപ്പെട്ടതായി പരാതിക്കാരി മനസ്സിലാക്കിയത്. ഇതോടെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സമാനമായ മറ്റൊരു കേസും പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പെൻഷൻ വാങ്ങാനെത്തിയ 70 കാരിയാണ് തട്ടിപ്പിനിരയായ രണ്ടാത്തെ വയോധിക.

ഈ കേസിലെയും അന്വേഷണം മുസ്തഫയിലേക്കാണ് എത്തുന്നത്. പോലീസ് രണ്ട് കേസുകളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാൾ പെരുമ്പാവൂരിലുള്ളതായി വിവരം ലഭിക്കുന്നത്. ഇതോടെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 15 ഓളം കേസുകൾ ഇതുവരെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൂന്നോളം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുമുണ്ട്.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+