എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐഎസ് റിക്രൂട്ട്മെന്‍റ്: പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുത്ത ട്രാവല്‍ ഏജന്റ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ വിട്ട മലയാളി വി.കെ. ഷാജഹാന് (ഷാജഹാന്‍ വെള്ളുവകണ്ടി) വിദേശത്തേക്ക് കടക്കാന്‍ വ്യാജപേരിലും മേല്‍വിലാസത്തിലും പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുത്ത ട്രാവല്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ പുതുക്കോട്ട അംബേദ്കര്‍ നഗറില്‍ ഷഫീക്ക് അഹമ്മദിനെ (30) ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ഡല്‍ഹി യൂണിറ്റ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഏഴു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മൂന്നാംപ്രതിയാണ്. കണ്ണൂര്‍ സ്വദേശിയായ ഷാജഹാനെ 2017 ജൂലൈയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തതോടെയാണ് വ്യാജ പാസ്‌പോര്‍ട്ടിന്റെ വിവരം പുറത്തായത്. ഇസ്മായില്‍ മൊഹ്ദീന്‍ എന്ന വ്യാജ പേരിലുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണു തുര്‍ക്കിയിലേക്ക് കടന്നത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനും ഐഎസിന്റെ സായുധ പരിശീലന ക്യാംപില്‍ പങ്കെടുത്തു യുദ്ധം ചെയ്യാനുമായിരുന്നു ലക്ഷ്യം. ആദ്യ തവണ സ്വന്തം പേരിലുള്ള പാസ്‌പോര്‍ട്ടില്‍ തുര്‍ക്കിയിലെത്തിയ ഷാജഹാനെ സിറിയയിലേക്ക് ഒളിച്ചു കടക്കാനുള്ള ശ്രമത്തിനിടെ 2017 ഫെബ്രുവരിയില്‍ തുര്‍ക്കി അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തുടര്‍ന്നാണ് ചെന്നൈയില്‍ ട്രാവല്‍ ഏജന്റായ ഷഫീക്ക് അഹമ്മദ്, രണ്ടാംപ്രതി മുഹമ്മദ് മുസ്തഫ എന്നിവരുടെം സഹായത്തോടെ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്.

arrest-16-14

ചെന്നൈയിലെ വെല്‍ഗോ-ട്രാവല്‍സ് എന്ന പേരിലുള്ള ട്രാവല്‍ ഏജന്‍സിയുടെ ഉടമയായ മുഹമ്മദ് മുസ്തഫയാണ് നഗരത്തില്‍ സ്റ്റാര്‍ നെറ്റ് കഫെ എന്ന സ്ഥാപനം നടത്തുന്ന ഷെഫീക്ക് അഹമ്മദിനെ ഷാജഹാന് പരിചയപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ ആവശ്യമായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ സ്റ്റേറ്റ്‌മെന്റ് ഒഫ് ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ തരപ്പെടുത്തിയതു ഷെഫീക്കായിരുന്നു എസ്എസ്എല്‍സി ബുക്കിലും തിരിമറി കാട്ടി. 1.10 ലക്ഷം രൂപയാണ് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തുന്നതിന് ഈടാക്കിയത്.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു തുര്‍ക്കിയിലെത്തിയ ഷാജഹാന്‍ വെള്ളുവകണ്ടിയെ തുര്‍ക്കി അധികൃതര്‍ വീണ്ടും പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചപ്പോഴാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി മുഹമ്മദ് മുസ്തഫയും പിടിയിലായിരുന്നു. ഇരുവര്‍ക്കും എതിരെ കഴിഞ്ഞ ഡിസംബറില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Ernakulam
English summary
man arrested in passport arrangement for isis man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X