തൃശൂരിലെ ക്ഷേത്ര ഭണ്ഡാരം കവർച്ച: ഒരാൾ പിടിയിൽ, നാട്ടുകാരുടെ മൊഴി നിര്‍ണായകം, മറ്റ് മോഷണങ്ങളിലെ പങ്ക്
പറവൂർ: പറയ കാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസ്സിൽ ഞാറക്കൽ ചാറക്കാട്ട് ജോഷി (40) പോലീസ് പിടിയിലായി.ചൊവ്വാഴ്ച രാത്രിയാണ് കവർച്ച നടത്തിയത്. ഭണ്ഡാരത്തിന്റെ താഴുതകർത്താണ് മോഷണം നടത്തിയത്.സംഭവം നടന്നതിന് മുൻപുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന് സമീപവും പരിസര പ്രദേശങ്ങളിലും ഇയാൾ കറങ്ങി നടന്നിരുന്നതായി നാട്ടുകാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് സി ഐ എ എ അഷ്റഫ്, എസ് ഐ സ്റ്റെപ്റ്റോ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനായത്.

ചോദ്യം ചെയ്യലിൽ കൃത്യം നടത്തിയതായി ജോഷി സമ്മതിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും മോഷണങ്ങൾ നടന്നിരുന്നു. ഇതിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ സുരേഷ് ബാബു, മേരി ദാസ്, ശരത്, ബിജു എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications