Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി: വീട്ടമ്മയുടെ പരാതിയിൽ പ്രതി പിടിയിൽ

കൊച്ചി: എറണാകുളത്ത് വസ്ത്രവ്യാപാര കേന്ദ്രത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡനത്തിനിരയാക്കി വീഡിയോയിൽ പകർത്തി ഭീഷണി മുഴക്കിയ സ്ഥാപന ഉടമ അറസ്റ്റിൽ. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പറഞ്ഞ് ഇയാൾ ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തൊടുപുഴ കാരിക്കോട് മുതലകൂടെ വിസ്മയ വീട്ടിൽ സനീഷ് 43 ആണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

വൈറ്റിലയിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ സ്ഥാപനത്തിന്റെ ഉടമ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ഹോട്ടലിലേക്ക് കൊണ്ടുപോയി ബലംപ്രയോഗിച്ച് പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ഇവരിൽ നിന്ന് 50,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നു. കൂടാതെ സ്വർണ്ണമോതിരം കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

2294-copy-160

പിന്നീടാണ് ഇയാൾക്ക് ഇത്തരത്തിൽ പലരുമായും ബന്ധമുണ്ടായിരുന്നുവെന്ന് വീട്ടമ്മ മനസ്സിലാക്കിയത്. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടതോടെ പീഡനത്തിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇനിയും പണം ആവശ്യപ്പെട്ടാൽ വീഡിയോ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പടുത്തുകയായിരുന്നു. ഇതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇക്കാര്യം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴയ്ക്ക് സമീപത്ത് പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

പീഡനശ്രമം, മോഷണം എന്നിങ്ങനെ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നിർദേശം അനുസരിച്ച് സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+