വീട്ടിൽ വെച്ച് ചേരയെ പാചകം ചെയ്ത് കഴിച്ചു: പെരുമ്പാമ്പിറച്ചി നൽകാമെന്ന് വാഗ്ധാനം, പ്രതി പിടിയിൽ
കൊച്ചി: ചേരയെ കൊന്ന് പാചകം കഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ഇയാൾ ചേരയുടെ ഇറച്ചി പാചകം കഴിച്ചതിന് പുറമേ വിൽക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നേര്യമംഗലം സ്വദേശിയായ വി ജെ ബിജുവാണ് ഇതോടെ പിടിയിലായത്. സംഭവത്തിൽ വനംവകുപ്പാണ് കേസെടുത്തിട്ടുള്ളത്. കോതമംഗലത്തുള്ള വീട്ടുവളപ്പിൽ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്നാണ് ഇയാൾ പാചകം ചെയ്ത് കഴിച്ചത്. അവശേഷിച്ച ഇറച്ചിയാണ് പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന പേരിൽ ഇയാൾ വിൽക്കാൻ ശ്രമിച്ചത്.
അറസ്റ്റിലായ ബിജു നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇറച്ചി പാചകം ചെയ്തുകൊണ്ടിരിക്കെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പെരുമ്പാമ്പിന്റെ ഇറച്ചി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മദ്യം വാങ്ങിത്തന്നാൽ പെരുമ്പാമ്പിന്റെ ഇറച്ചി നൽകാമെന്നാണ് ഇയാൾ പറഞ്ഞത്. ഇക്കാര്യം പുറത്തറിഞ്ഞതോടെയാണ് ഇയാൾ പിടിയിലായത്.

Recommended Video
നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നിന്ന് ചേരയെയാണ് കണ്ടെത്തിയത്. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് ചേര. അതുകൊണ്ടാണ് വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് കേസെടുത്തത്.












Click it and Unblock the Notifications