അങ്കമാലിയിൽ കഞ്ചാവ് വേട്ട: ഒരാൾ അറസ്റ്റിൽ, പിടിച്ചെടുത്തത് അഞ്ച് കിലോ കഞ്ചാവ്!!
അങ്കമാലി: അങ്കമാലി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് പിടികൂടി. കഞ്ചാബ് കടത്ത് സംഘത്തിലെ രാജേഷ് എന്നയാളാണ് പിടിയിലായിട്ടുള്ളത്. ഇയാളുടെ ബാഗിൽ നിന്ന് മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തിരുന്നു. അഞ്ച് കിലോ കഞ്ചാവായിരുന്നു ഇതോടെ പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്ന് പാലക്കാടേയ്ക്ക് ലോറി വഴി അതിർത്തിയിലെത്തിച്ച കഞ്ചാവാണ് ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുള്ളതെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.

എറണാകുളത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെയും എക്സൈസ് ഇന്റലിജൻസിന്റുയും നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കൈവശം വെച്ചയാളെ പിടികൂടിയിട്ടുള്ളത്. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ലഹരിവസ്തുക്കളുടെ വരവ് തടയാൻ ഊർജ്ജിതമായ ശ്രമമാണ് ഇപ്പോൾ എക്സൈസ് നടത്തിവരുന്നത്.
Recommended Video

എറണാകുളം; അങ്കമാലി ബസ് സ്റ്റാൻഡിൽ നിന്ന് വൻ കഞ്ചാവ് വേട്ട












Click it and Unblock the Notifications