Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടു കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ: പിടികൂടിയത് ആന്ധ്രയില്‍ വാറ്റിയ ഹാഷിഷ്!!

കൊച്ചി: രാജ്യാന്തര വിപണിയിൽ രണ്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല അയ്യപ്പൻകോവിൽ തൊട്ടിപ്പാലം മണലിമാക്കൻ വീട്ടിൽ അജേഷ് (36) ആണ് എക്സൈസിന്‍റെ പിടിയിലായത്. ആലുവ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരത്തു നിന്ന് ഒന്നേകാൽ കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് സിഐ ടി.എൻ.സുധീറിന്‍റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്.


രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല... രഹ്നയുടെ ജയില്‍ദിനം ഇങ്ങനെ

 ആന്ധ്രയില്‍ നിന്ന് തമിഴ്നാട് വഴി

ആന്ധ്രയില്‍ നിന്ന് തമിഴ്നാട് വഴി


ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തിയ ഹാഷിഷ് ഓയിൽ എറണാകുളം ജില്ലയിലെ ഇടപാടുകാരനു കൈമാറാൻ എത്തിയതായിരുന്നു. ഇടുക്കി സ്വദേശിയായ ഏജന്‍റിന്‍റെ നിർദ്ദേശപ്രകാരം തമിഴ്നാട്ടിലെ കമ്പത്ത് നിന്നും ഹാഷിഷ് ഓ‍യിൽ ഏറ്റുവാങ്ങിയ സുമേഷ് പാലക്കാട് നിന്നും കെഎസ്ആർടിസി ബസിലാണ് ആലുവയിലെത്തിയത്.

ആന്ധ്രയില്‍ കഞ്ചാവ് കൃഷി

ആന്ധ്രയില്‍ കഞ്ചാവ് കൃഷി


ഇടുക്കി സ്വദേശികളായ നിരവധി പേർ ആന്ധ്ര വനാന്തരങ്ങളിൽ വൻതോതിൽ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകളുടെ സംരക്ഷണയിലാണിത്. 25 കിലോ കഞ്ചാവ് വാറ്റിയാൽ ഒരു കിലോ ഹാഷിഷ് കിട്ടും. ആന്ധ്ര സംഘത്തിൽപ്പെട്ട മയക്കുവിതരണക്കാർ കമ്പത്ത് എത്തിച്ചു കൊടുക്കും. തമിഴ്നാട്ടിൽ നിന്നും ഇടുക്കിയിലെ അതിർത്തി വനാന്തരങ്ങൾ വഴിയാണ് നേരത്തേ കേരളത്തിലേക്കു കടത്തിയിരുന്നത്. എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ റോഡ് മാർഗമാണ് ഇപ്പോൾ കൊണ്ടു വരുന്നത്.

 പത്ത് വര്‍ഷമായി ലഹരിവില്‍പ്പന!

പത്ത് വര്‍ഷമായി ലഹരിവില്‍പ്പന!

അറസ്റ്റിലായ അജേഷ് 10 കൊല്ലമായി ലഹരിവിതരണക്കാരനാണ്. മൂന്നു തവണ ഹാഷിഷ് കടത്തിയതായി സമ്മതിച്ചു. പ്രധാന ഏജന്‍റിനെ രണ്ടാംപ്രതിയായി ചേർത്തിട്ടുണ്ടെന്നും ഇയാൾക്കു വേണ്ടി തെരച്ചിൽ തുടങ്ങിയതായും എക്സൈസ് സിഐ ടി.എൻ.സുധീർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്റ്റർ എം.ജയകുമാർ, പ്രിവന്‍റീവ് ഓഫിസർമാർ സുരേഷ് കുമാർ, ടി.ഡി.ജോസ്, എം.പി.ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാർ സി.ടി.സുനീഷ് കുമാർ, എസ്.സിദ്ധാർഥ്, പി.ജി.അനൂപ്, എ.പി.പ്രദീപ് കുമാർ, അഫ്സൽ എന്നിവരും അന്വേഷണ സംഘത്തിൽ പെടുന്നു. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+