എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺട്രാക്ടറുടെ അശ്രദ്ധ യുവാവിന്റെ ജീവനെടുത്തു: ബൈക്ക് കോൺക്രീറ്റ് മെഷീൻ ബൈക്കുമായി കൂട്ടിയിടിച്ചു

Google Oneindia Malayalam News

കൊച്ചി: കോൺട്രാക്ടറുടെ അശ്രദ്ധയിൽ യുവാവിന് ദാരുണാന്ത്യം. പെരിങ്ങഴ ഗ്രാൻഡ് മോസ് കമ്പനിയിലായിരുന്നു അപകടമുണ്ടായത്. റോഡിന് കുറുകെ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ ബൈക്കിടിച്ചാണ് അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെടുകയും ചെയ്തു. പെരിങ്ങഴ പോളയ്ക്കൽ ഗോപാലകൃഷ്ണന്റെ മകൻ സുശീലാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പായിരുന്നു സുശീലിന്റെ വിവാഹം.

 20 ദിവസം.. 247 റാലികൾ: റെക്കോർഡ് സൃഷ്ടിച്ച് തേജസ്വി, വോട്ടർമാരെ ഇളക്കിമറിച്ച് റാലികൾ!! 20 ദിവസം.. 247 റാലികൾ: റെക്കോർഡ് സൃഷ്ടിച്ച് തേജസ്വി, വോട്ടർമാരെ ഇളക്കിമറിച്ച് റാലികൾ!!

വീതി കുറഞ്ഞ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ മെഷീനിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തെരുവുവിളക്കുകൾ പോലുമില്ലാത്ത റോഡിലെ ഇറക്കത്തിൽ കോൺക്രീറ്റ് മിക്സർ മെഷീനും വലിയ മെറ്റൽക്കൂനയും ഉള്ളതറിയാതെ പ്ലബ്ലിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുശീൽ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ സുശീലിനെ മൂവാറ്റുപുഴയിലെ നിർമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

death-1573211200-1

സമീപത്തുള്ള പഞ്ചായത്ത് റോഡ് ടാർ ചെയ്യുന്നതിനായി മാറാടി സ്വദേശിയായ കോൺട്രാക്ടറാണ് കരാർ ഏറ്റെടുത്തത്. അപകടം നടന്നയുടൻ തന്നെ കോൺട്രാക്ടർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർക്കിടയിലും കോൺട്രാക്റോട് കടുത്ത പ്രതിഷേധമാണ്.

Ernakulam
English summary
Man dies in Ernakulam after two wheeler collides with concreat mixing machine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X