എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജസ്ന തിരോധാനം: ഹൈക്കോടതി വളപ്പില്‍ കയറി ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു, പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരന്റെ പ്രതിഷേധം. ഹൈക്കോടതി ജഡ്ജി വി ഷെർസിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചാണ് നാട്ടുകാരൻ പ്രതിഷേധിച്ചത്. ജസ്‌നയെ കണ്ടെത്തുന്നതിന് അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്വദേശി ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി ആര്‍. രഘുനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈക്കോടതി വളപ്പിൽ ഇന്ന് രാവിലെയാണ് സംഭവം.

പുഷ്പന്‍റെ പേരിൽ വ്യാജ പ്രചരണം; പിൻവലിച്ചില്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടി: ഡിവൈഎഫ്ഐപുഷ്പന്‍റെ പേരിൽ വ്യാജ പ്രചരണം; പിൻവലിച്ചില്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടി: ഡിവൈഎഫ്ഐ

ജസ്നയുടെ തിരോധാനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം, സംഭവത്തിലെ പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി. ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തിന് മുകളിലേക്ക് കരിഓയില്‍ ഒഴിക്കുകയായിരുന്നു.

2-1550121844-16106

ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ജസ്‌ന കേസില്‍ നടപടികള്‍ ഹൈക്കോടതിയില്‍ അനന്തമായി നീളുന്നതിലും ജസ്‌നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന്‍ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയുടെ തിരോധനം കൊലപാതകം ആണെന്നും ഇയാൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് തങ്ങള്‍ നല്‍കിയ പരാതികള്‍ പോലീസ് അവഗണിക്കുകയായിരുന്നെന്നും ശരിയായ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് മുതിർന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ആക്രമണത്തെ ഗൌരവത്തോടെ വീക്ഷിച്ച കോടതി ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും വിലയിരുത്തിയിട്ടുണ്ട്. അക്രമം നടത്തിയ

ജസ്നയെ കാണാതായി മൂന്ന് വർഷത്തോടടുക്കുമ്പോൾ ജസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രണ്ടാഴ്ച മുന്‍പ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍ ഹർജിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചതോടെ ഈ ഹർജി പിന്‍വലിക്കപ്പെട്ടിരുന്നു. അന്ന് ഹരജി പരിഗണിച്ചത് ജസ്റ്റിസ് വി. ഷേര്‍സിയാണ്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ഇതിന് പിന്നാലെ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെയാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. വീട്ടിൽ നിന്ന് പുഞ്ചവയലിലുള്ള ബന്ധുവീട്ടിൽ പോകാനിറങ്ങിയ ജസ്ന എരുമേലി എത്തിയതിനെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.

Recommended Video

cmsvideo
George Joseph IPS on Jesna Case | Oneindia Malayalam

Ernakulam
English summary
Man protested in Hight court compound and pours black oil in judge's car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X