കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സ്ഥിരമായി കണ്ടയാൾ കുടുങ്ങി: നിരീക്ഷണം ശക്തമാക്കി സൈബർ ഡോം
കൊച്ചി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തു സ്ഥിരമായി കണ്ടുകൊണ്ടിരുന്നയാൾ കുടുങ്ങി. സൈബർ ഡോം നടത്തിയ നിരീക്ഷണത്തെ തുടർന്നാണു കാക്കനാട് നവോദയ ജംക്‌ഷന് സമീപമുള്ള ബിസിനസുകാരന്‍റെ വീട്ടിൽ ഇന്നലെ മിന്നൽ പരിശോധന നടന്നത്. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ അശ്ലീല സൈറ്റുകൾ ബിസിനസുകാരൻ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് അറിയിച്ചു. ഇതിനിടെയാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇയാൾ ഡൗൺലോഡ് ചെയ്യുന്നതു സൈബർ ഡോമിന്‍റെ ശ്രദ്ധയിൽ പെട്ടത്.
പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർക്ക് എതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നു കഴിഞ്ഞ കൊല്ലം കേരള പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇന്‍റർപോളിന് കീഴിലുള്ള ഏജൻസികളുടെ സഹായത്തോടെ ഇത്തരം സൈറ്റുകളും ഇതു കാണുന്നവരേയും സൈബർഡോം നിരന്തരം നിരീക്ഷിക്കുന്നതിനിടെണ് കാക്കനാട് സ്വദേശി കുടുങ്ങിയത്.

ഇത്തരം ദൃശ്യങ്ങൾ ഇയാൾ മറ്റാർക്കെങ്കിലും അയച്ചു കൊടുക്കുന്നുണ്ടോ എന്നതു പൊലീസ് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലർ, ഹിൽപാലസ് സിഐ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെൽ, ഹൈ ടെക് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണു പരിശോധിച്ചത്.












Click it and Unblock the Notifications