മാനസ കൊലക്കേസ്: രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നെന്ന് സൂചന, പോലീസിന് നിർണ്ണായക വിവരങ്ങൾ
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ബീഹാറിൽ നിന്നാണ് രാഖിൽ തോക്ക് സ്വന്തമാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കേരളത്തിൽ നിന്ന് ബിഹാറിലെത്തിയ രാഖിൽ നാല് സ്ഥലങ്ങളിലായി എട്ട് ദിവസം തങ്ങിയിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ജൂലൈ 12ന് എറണാകുളത്ത് നിന്നാണ് രാഖിൽ സുഹൃത്തിന്റെ കൂടെ ബീഹാറിലേക്ക് പോയതെന്നും കണ്ടെത്തിയിട്ടുണ്ട്.
രാഖിൽ മാനസയെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഖിലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഖിൽ ബിഹാറിലേക്ക് പോയത്. രാഖിലിന്റെ ബീഹാർ യാത്രയുടെ വിശദാശംങ്ങളും പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ബീഹാറിൽ നിന്ന് തോക്ക് ലഭിക്കുമെന്ന് ഇന്റർനെറ്റിൽ നിന്നാണ് മനസ്സിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അതേ സമയം വീട്ടിൽ പറഞ്ഞത് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് വേണ്ടി ബിഹാറിലേക്ക് പോകുന്നുവെന്നാണ്.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
കൊലപാതകത്തിനുപയോഗിച്ച പഴയ തോക്കിൽ നിന്ന് രാഖിൽ ഏഴ് തവണയാണ് മാനസയ്ക്ക് നേരെ വെടിയുതിർത്തിട്ടുള്ളത്. 7. 62 എംഎം പിസ്റ്റളിൽ നിന്ന് ഏഴ് റൌണ്ട് വരെ വെടിയുതിർക്കാൻ സാധിക്കും. ഉച്ചയ്ക്ക് താമസസ്ഥലത്ത് വെച്ച് കൂട്ടുകാരികൾക്ക് ഒപ്പം ഇരുന്ന് കഴിക്കുന്നതിനിടെയാണ് രാഖിൽ എത്തി മാനസയ്ക്കെതിരെ വെടിയുതിർക്കുന്നത്. ചെവിയ്ക്ക് പിന്നിലും നെഞ്ചിലുമായി രണ്ടിടത്താണ് മാനസയ്ക്ക് വെടിയേറ്റത്. തുടർന്ന് ഇതേ തോക്കുകൊണ്ട് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
മാനസയെ ഇനി ശല്യപ്പെടുത്തരുതെന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്ക് ചെന്നപ്പോൾ രാഖിലിന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂർ ഡിവൈഎസ്പിയായിരുന്നു രാഖിലിന് മുന്നറിയിപ്പ് നൽകിയത്. ഈ സംഭവം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിലാണ് രാഖിൽ മാനസയെ കൊലപ്പെടുത്തുന്നത്. കണ്ണൂർ നാറാത്ത് മൈൽ പാർവ്വണം വീട്ടിൽ മാനസയും തലശ്ശേരി മേലൂർ സ്വദേശി രാഖിൽ തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. രാഖിൽ ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ ഇടക്ക് ബെംഗളൂരുവിൽ പോകാറുണ്ടെന്ന് സുഹൃത്താണ് പോലീസിനോട് വെളിപ്പെടുത്തയത്. ഇതോടെ ഈ പശ്ചാത്തലത്തിൽ രാഖിലിന്റെ കർണ്ണാടക യാത്രകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications