• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വളർത്തുനായയോടുള്ള ക്രൂരത: പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് മനേകാ ഗാന്ധി, പ്രതിഷേധം അറിയിച്ചു!!

കൊച്ചി: വളർത്തുനായയെ ഉപേക്ഷിക്കുന്നതിന് വേണ്ടി കഴുത്തിൽ കയറിട്ട് കാറിൽ കെട്ടി വലിച്ച കേസിൽ ഇടപെട്ട് ബിജെപി നേതാവ് മനേകാ ഗാന്ധി. നേരത്തെ മലപ്പുറത്ത് പന്നിപ്പടക്കം ഭക്ഷിച്ച് ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞപ്പോഴും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു.

നായയെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ അഖിൽ എന്ന യുവാവ് പകർത്തിയ ദൃശ്യങ്ങളാണ് നിർണ്ണായകമായിത്തീർന്നത്.ഇതോടെ മൃഗസംരക്ഷണ സംഘനടകളും പൊതു ജനങ്ങളും ടാക്സി ഡ്രൈവർക്കെതിരെ പരാതിയുമായിരംഗത്തെത്തുകയായിരുന്നു.

 വിവരങ്ങൾ തേടി

വിവരങ്ങൾ തേടി

നായയോട് ക്രൂരത കാണിച്ച് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ കേരള ഡിജിപിയെയും ആലുവ റൂറൽ എസ്പിയെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയായിരുന്നു. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നും മനേക ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതി അഭിഭാഷകൻ മൻസൂറാണ് വളർത്തുനായയ്ക്ക് നേരെയുള്ള ഈ ക്രൂരത മനേകാ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. കേരളത്തിലെ ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കാണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പിന്നീട് പ്രതികരിച്ചു.

പ്രതി അറസ്റ്റിൽ

പ്രതി അറസ്റ്റിൽ

നായയെ കഴുത്തിൽ കയറിട്ട് കാറിന് പിന്നിൽ കെട്ടി കിലോമീറ്ററുകളോളം ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ യൂഫസ് എന്ന 62കാരനെ കഴിഞ്ഞ ദിവസം തന്നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാർ ഡ്രൈവറായ കുന്നുകര ചാലാക്ക സ്വദേശിയാണ് യൂസഫ്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. നായ തന്റെ വീട്ടിലെ വളർത്തുനായയാണെന്നും ശല്യമായതിനാൽ കാറിൽ കെട്ടിവലിച്ച് ഉപേക്ഷിക്കാനായിരുന്നു നീക്കമെന്നും ഇയാൾ വെളിപ്പെടുത്തി. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് ജനങ്ങളറിയുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കഴിഞ്ഞതോടെ ടാക്സി ഡ്രൈവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചത്.

 വാഹനം പിടിച്ചെടുത്തു

വാഹനം പിടിച്ചെടുത്തു

നായയെ കെട്ടിവലിക്കാൻ ഉപയോഗിച്ചിട്ടുള്ള വാഹനം പിടിച്ചെടുത്ത മോട്ടോർവാഹന വകുപ്പ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ വകുപ്പ് 11 എ, ബി, ഐപിസി 428 എന്നീ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി അത്താണിയ്ക്ക് ചാലയ്ക്ക മെഡിക്കൽ കോളേജിനടുത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്.

വാഹനം നിർത്തിച്ചു

വാഹനം നിർത്തിച്ചു

കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അഖിൽ എന്ന യുവാവ് ഇടപെട്ട് കാർ നിർത്തിക്കുകയായിരുന്നു. എന്നാൽ യുവാവിനോട് കയർത്ത് സംസാരിച്ച ടാക്സി ഡ്രൈവർ നായയെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം അഖിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആദ്യം കാറിനൊപ്പം ഓടിത്തുടങ്ങിയ നായയെ പിന്നീട് റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

cmsvideo
  ജീവിതകാലത്ത് ഇവൻ വണ്ടി ഓടിക്കല്ല..കലിപ്പിൽ കേരളം | Oneindia Malayalam
  പരിക്കുകളോടെ കണ്ടെത്തി

  പരിക്കുകളോടെ കണ്ടെത്തി

  നായയോടുള്ള ടാക്സി ഡ്രൈവറുടെ ക്രൂരതയിൽ പോലീസിന് പുറമേ മൃഗസംരക്ഷണ വകുപ്പിൽ പരാതിയും നൽകിയിട്ടുണ്ട്. കാറിൽ കെട്ടി 500 മീറ്ററിലധികം മുന്നോട്ട്പോയ ശേഷം കെട്ടഴിച്ച് വിട്ടതോടെ വിരണ്ട നായ ഓടിക്കളയുകയായിരുന്നു. ഇതോടെ നായയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ശരീരത്തിലേറ്റ പരിക്കുകളോടെ ജനക്കൂട്ടത്തെ കണ്ട് ഭയന്ന നിലയിലാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നായയെ കണ്ടെത്തിയിട്ടുള്ളത്. ശരീരം മുഴുവനും മുറിവേൽക്കുകയും കാലിലെ തൊലി നീങ്ങി എല്ലുകൾ കാണുന്ന രീതിയിലുമാണ് നായയുള്ളത്. യൂസഫ് എന്നയാളുടേതാണ് ഈ നായയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖിലും ദയയുടെ പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്.

  കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?

  Ernakulam

  English summary
  Maneka Gandhi seeks strict action against accused who ties dog with car in Ernakulam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X