ആദ്യം കൊവിഡ് പിന്നാലെ ന്യൂമോണിയ: 18 ദിവസം ആശുപത്രിക്കിടക്കയിൽ, ആരോഗ്യ നില മെച്ചപ്പെട്ട് മണിയൻ പിള്ള രാജു
കൊച്ചി: കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടൻ മണിയൻ പിള്ള രാജുവിന് ശബ്ദം നഷ്ടമാകുന്നത്. കൊവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ചതോടെ മണിയൻ പിള്ള രാജുവിന്റെ നില ഗുരുതരമായിരുന്നു. ഇതോടെ ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിലായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് പിന്നാലെ മണിയൻ പിള്ള രാജു വീട്ടിലേക്ക് എത്തുകയും വിശ്രമത്തിൽ കഴിയുകയുമാണ്.
ഫെബ്രുവരി 26ന് ഒരു പാർട്ട് റെക്കോർഡ് ചെയ്തുുകൊണ്ടിരിക്കെയാണ് മണിയൻ പിള്ള രാജുവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊച്ചിയിലായിരുന്നു റെക്കോർഡിംഗ്. അദ്ദേഹത്തിനൊപ്പം തന്നെയുണ്ടായിരുന്ന നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മണിയൻ പിള്ള രാജുവിനും കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തലവേദനയും ചുമയുമായിരുന്നു തുടക്കത്തിൽ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം ലഭിച്ചത്. തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
Recommended Video
കൊറോണ വൈറസ് ഭേദമായി ആശുപത്രി വിട്ടുവെങ്കിലും തൊട്ടുപിന്നാലെ ന്യൂമോണിയ കൂടി ബാധിക്കുകയായിരുന്നു. ഇതോടെ വീണ്ടും ആശുപത്രിയിൽ പ്രവേിശിപ്പിക്കുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഈ സമയത്ത് ശബ്ദം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായി 18 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മണിയൻ പിള്ള മാർച്ച് 25ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ചികിത്സ തുടരുന്നതിനിടെ 70 ശതമാനം ശബ്ദം തിരിച്ചുകിട്ടിയിട്ടുണ്ട്. ആരോഗ്യം പൂർവ്വ സ്ഥിതിയിലേക്ക് എത്തുന്നതോടെ ടികെ രാജീവ് കുമാറിന്റെ ചിത്രീകരണം നടക്കുന്ന ചിത്രം ബർമുഡയുടെ സൈറ്റിലേക്കാണ് എത്തുക.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications