എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൺസൂൺ ടുറിസം; നീപയും അലർട്ടും മേഖലയ്ക്ക് തിരിച്ചടിയാകുന്നു, വിദേശ വിനോദ സഞ്ചാരികളിൽ 60 ശതമാനത്തിന്റെ കുറവ്!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: നിപയും അലർട്ടുകളും മൺസൂൺ ടൂറിസത്തിന് തിരിച്ചടിയാകുന്നു. പ്രളയശേഷം ഉയിർത്തേഴുന്നേല്ക്കുകയായിരുന്ന കേരള ടുറിസത്തിന് പ്രതിക്ഷയായിരുന്നു മൺസൂൺ ടുറിസം. കൊച്ചി നിപ രോഗഭീതിയിലായതോടെ ഒട്ടേറെ വിനോദസഞ്ചാര സംഘങ്ങൾ അവസാന ഘട്ടം കേരളത്തെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ടുർ ഓപ്പറേറ്റർമാർ പറഞ്ഞു.

<strong>കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍</strong>കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍

വിദേശ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ഇതിനകം 30-35ശതമാനം ഓർഡറുകളാണ് ഗതിമാറ്റമുണ്ടായത്. വടക്കേയിന്ത്യയിൽ രൂക്ഷമായ ചൂട്കാലവും സ്കൂൾ അവധി കാലവുമാണ്. ഇതേ സമയം കേരളത്തിൽ മഴക്കാലവും. മൺസൂൺ രസം പകരാനായി പ്രതിവർഷം ലക്ഷക്കണക്കിന് ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെത്താറ്.

Ernakulam

പോയവർഷത്തെ പ്രളയ ദുരന്ത ഭീതിയിലും പ്രതിഷേധ സമരങ്ങളും തിരിച്ചടിയായ ടുറിസം മേഖല ഉണർന്നു വരവേയാണ് ഓഖിയും നിപരോഗ ഭീതിയും തുടർന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി റെഡ് അലർട്ട് വരെയായി ഭീതിയുടെ പ്രഖ്യാപനമുണ്ടായത്. ഇതോടെ ഹോട്ടൽ ഹോം സ്റ്റേ മേഖലകളിലെ മുൻകൂട്ടിയുള്ള ബുക്കിങ്ങുകളെല്ലാം കാൻസൽ ചെയ്യപ്പെടുകയാണ്. പോയ വർഷത്തെക്കാൾ 60 ശതമാ നം വരെ വരുമാന നഷ്ടമാണ് ഇതിലുടെ താമസ കേന്ദ്രങ്ങളിൽ മാത്രമുണ്ടാകൂമെന്ന് ഹോം സ്റ്റേ ഉടമ വൃത്തങ്ങൾ പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികളിൽ 60 ശതമാനത്തിന്റെ കുറവാണ് ഈകാല ഘട്ടത്തിലുണ്ടായിരിക്കുന്നത്.കർക്കിടക കാല ആയുർവേദ ചികിത്സാ മേഖലയും ആശങ്കയിലാണ്. രോഗഭീതിയും കാലാവസ്ഥ തീവ്രതയും തുടർന്നാൽ വിദേശികളടക്കമുള്ളവർ ഒഴിഞ്ഞു മാറുമെന്നും ഇവർ പറയുന്നു, സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലെ തളർച്ചയിൽ സർക്കാറിന്കോടികളുടെ വരുമാന നഷ്ടമുണ്ടാകുമ്പോൾ ലക്ഷങ്ങളുടെ തൊഴിലവസരവും നഷ്ടപ്പെടും. ഓണക്കാല സീസണാണ് അടുത്തത് ഈ ഘട്ടത്തിലാണ് സംസ്ഥാന ടുറിസം മേഖല വൻ വരുമാന നേട്ടമുണ്ടാക്കുന്നത്.കഴിഞ്ഞ വർഷത്തെ ടുറിസം മേഖല കാര്യമായ വളർച്ച നേട്ടമുണ്ടാക്കിയിട്ടില്ല.

Ernakulam
English summary
Mansoon tourism in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X