തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ വാഗ്ദാനം ചെയ്ത് പല ബിസിനസ് താല്‍പര്യങ്ങളും വന്നു; വി ഫോര്‍ കൊച്ചി
കൊച്ചി: വി ഫോര്‍ കൊച്ചി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ കോടികള്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാഗ്ദാനം ചെയ്ത് ബിസിനസ് താല്‍പര്യത്തോടെ പലരും വന്നിരുന്നുവെന്ന് കൂട്ടായ്മയുടെ ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന്‍. അവരോട് പോയി പണി നോക്ക് എന്ന് പറയാന്‍ ഞങ്ങൾക്ക് ഒരു നിമിഷം പോലും വേണ്ടി വന്നിട്ടില്ലെന്നും വി ഫോര്‍ കൊച്ചിയുടെ സ്ഥാനാര്‍ത്ഥികളും അങ്ങനെ തന്നെ. പ്രതിബദ്ധത ജനങ്ങളോട് ആണ്. മറ്റാരോടും അല്ല. അവിടെ ആണ് പരമ്പരാഗത രാഷ്ട്രീയ സംസ്കാരം മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അധികാരം ജനങ്ങളിലേക്ക്.
അധികാരം ജനങ്ങള്‍ക്ക് വേണ്ടി എന്നെല്ലാ. അധികാരം ജനങ്ങളിലേക്ക് എന്നാണ് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി നിലപാട്. നിഷ്പക്ഷ വോട്ടുകള്‍ ചിതറി പോകുന്നത് ഒഴിവാക്കാന്‍ രണ്ട് ദിവസം മുന്‍പ് ചിറ്റിലപ്പിള്ളി "മുതലാളിയോട്" സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അവരുടെ കയ്യില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ ഉള്ള പണം ധാരാളം ഉണ്ട്, വി ഫോര്‍പീപ്പിള്‍ പാര്‍ട്ടിക്ക് അതില്ല എന്നാണ്.

ശരി ആണ്. നമുക്ക് തിരഞ്ഞെടുപ്പ് "കൊഴിപിക്കാൻ ഉള്ള പണം ഇല്ല.". സന്നദ്ധ സേവകരാണ് നമ്മുടെ പ്രവര്‍ത്തകര്‍. സ്വന്തം വരുമാനത്തിൽ നിന്ന് ചെറിയ തുകകള്‍ ചിലവാക്കിയും സംഭാവന നല്‍കിയും ഒക്കെയാണ് നമ്മൾ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പണക്കാരന്‍ പണക്കാരനും പാവപ്പെട്ടവന് പാവപ്പെട്ടവനും ആയി എന്നും നിലനില്‍ക്കണം എന്ന രാഷ്ട്രീയം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. രണ്ട് വോട്ടിന് വേണ്ടി അതിനോട് വഴങ്ങില്ല. പോരാടും. ജനകീയ ശക്തിക്കൊണ്ട് പോരാടും.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
വി ഫോര്‍ കൊച്ചി ശക്തമായ പ്രചാരണം ആരംഭിച്ചപ്പോള്‍ കോടികള്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാഗ്ദാനം ചെയ്ത്, ജയിച്ചു വരുമ്പോള്‍ അവർ പറയുന്നത് "അനുസരിക്കണം" എന്ന് ആവശ്യപ്പെട്ട് കൊണ്ട് പല ബിസിനസ്സ് താല്പര്യങ്ങളും സമീപിച്ചിരുന്നു. അവരോട് പോയി പണി നോക്ക് എന്ന് പറയാന്‍ ഞങ്ങൾക്ക് ഒരു നിമിഷം പോലും വേണ്ടി വന്നിട്ടില്ല. വി ഫോര്‍ കൊച്ചിയുടെ സ്ഥാനാര്‍ത്ഥികളും അങ്ങനെ തന്നെ. പ്രതിബദ്ധത ജനങ്ങളോട് ആണ്. മറ്റാരോടും അല്ല. അവിടെ ആണ് പരമ്പരാഗത രാഷ്ട്രീയ സംസ്കാരം മാറുന്നത്, മാറ്റപെടുന്നത്. ജനാതിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി നടത്തുന്ന പോരാട്ടം തുടരും.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications