മൂവാറ്റുപുഴയിൽ അട്ടിമറി; യുഡിഎഫിൻറെ മാത്യു കുഴൽനാടൻ ജയിക്കുമെന്ന് ട്വന്റി ഫോർ മെഗാ പ്രീപോൾ സർവ്വേ
എറണാകുളത്ത്; ജില്ലയിൽ ഇത്തവണ ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. സിറ്റിംഗ് എംഎൽഎ സിപിഐയിലെ എൽദോ എബ്രഹാമിനെ തന്നെയാണ് എൽഡിഎഫ് ഇക്കുറിയും മത്സരിപ്പിക്കുന്നത്.കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം എന്തുവിലകൊടുത്തും തിരിച്ച് പിടിക്കാൻ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാത്യു കുഴൽ നാടനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. കുഴൽനാടനിലൂടെ അട്ടിമറി നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിൽ യുഡിഎഫ്. മുന്നണിയുടെ പ്രതീക്ഷകൾ അസ്ഥാനത്താവില്ലെന്നാണ് ട്വിന്റി ഫോർ ന്യൂസ് മെഗാ പ്രീപോൾ സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

2011 ൽ ജോസഫ് വാഴക്കൻ
യുഡിഎഫിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. 2011 ലും 2016 ലും കോൺഗ്രസായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. 2011 ൽ ജോസഫ് വാഴയ്ക്കനായിരുന്നു സ്ഥാനാർത്ഥി. അന്ന് സിറ്റിംഗ് എംഎൽഎയായ സിപിഐയിലെ ബാബു പോളിനെ പരാജയപ്പെടുത്തി അദ്ദേഹം മണ്ഡലം പിടിച്ചു.

കനത്ത തിരിച്ചടി
2016 ലും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കനത്ത തിരിച്ചടിയായിരുന്നു ജോസഫ് വാഴയ്ക്കൻ നേരിട്ടത്. അന്ന് കന്നി അങ്കത്തിനിറങ്ങിയ സിപിഐയിലെ എൽദോ എബ്രാഹം ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

തിരിച്ചടി
ഇത്തവണയും എൽദോ എബ്രഹാമിലൂടെ വിജയം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. എന്നാൽ മണ്ഡത്തിൽ അട്ടിമറി വിജയം നേടാൻ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന് സാധിക്കുമെന്നാണ് ട്വന്റിഫോർന്യൂസ് സർവ്വേ പ്രചവചിക്കുന്നത്. കുഴൽനാടന് 44 ശതമാനം പേരാണ് കുഴൽനാടനെന്ന് അഭിപ്രായപ്പെട്ടത്.

നേരിയ വ്യത്യാസം
അതേസമയം സിറ്റിംഗ് എംഎൽഎയായ എൽദോ എബ്രഹാമിനെ 44 ശതമാനം പേരാണ് പിന്തുണച്ചത്. എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് 9 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം എറണാകുളത്ത് ശക്തമായ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ എൽഡിഎഫിന്റെ എം.സ്വരാജ് തന്നെ വിജയിക്കുമെന്ന് സർവേയിൽ പറയുന്നു. ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ബാബുവിനെതിരെ ആറ് ശതമാനം ലീഡ് ഉയർത്തുമെന്നും സർവേയിൽ പറയുന്നുണ്ട്.

കളമശ്ശേരിയിൽ
കളമശേരിയിൽ മത്സരം ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ട്വന്റി ട്വന്റി നിർണായകമായ കുന്നത്തുനാട്ടിൽ യുഡിഎഫിന്റെ വിപി സജീന്ദ്രനും ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് സുരേന്ദ്രനും ഒപ്പത്തിനൊപ്പമെെത്തുമെന്നും സര്‌വ്വേ പ്രവചിക്കുന്നു.
സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications