എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംസി റോഡിന് വിണ്ടു കീറൽ കോടികൾ മുടക്കിയ നവീകരണം പാളി

  • By Desk
Google Oneindia Malayalam News

കുത്താട്ടുകുളം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച മൂവാറ്റുപുഴ ഏറ്റുമാനുർ എംസി റോഡ് തകർച്ചയുടെ വക്കിൽ . പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറുകയാണ്. ചിലയിടങ്ങളിൽ ടാറിംഗ് ഇരുന്നു പോവുകയുമാണ്.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

നവീകരണം പൂർത്തീകരിച്ച് ഒരു വർഷം തികയുന്നതിന് മുമ്പേ ഗ്യാരന്റി റോഡ് തകർന്നത് സംബന്ധിച്ച് ആർക്കും പരാതികളില്ലെന്നതാണ് ഏറെ കൗതകകരം ഏറ്റുമാനൂർ മുതൽ മുവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായ തകരാറാണ് റോഡിന് സംഭവിച്ചിരിക്കുന്നത്. വിണ്ടുകീറിയ ഭാഗത്ത് ടാറിംഗ് മിശ്രിതം ഒഴിച്ച് ഫില്ല് ചെയ്യുന്ന് ജോലികൾ തകൃതിയായി നടക്കുന്നുണ്ട്. എന്താണ് സംഭവം എന്ന് അന്വേക്ഷിച്ചാൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല.

MC Road

റോഡിൽ സ്ഥാപിച്ചിരുന്ന റിഫ്ളെക്ടറുകളും മിക്കയിടങ്ങളിലും തകർന്നിട്ടുണ്ട്. ഇവ വാഹനങ്ങൾ പോകുമ്പോൾ ഊരി തെറിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾ വേഗതകുറയ്ക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന് മഞ്ഞ് റിഫ്ളെക്ടറുകൾ ഇതിനോടകം തന്നെ തകർന്നിട്ടുണ്ട്.

കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി നടക്കുന്ന് അറ്റ്കുറ്റപ്പണികൾ തുടരുകയാണ്. നന്നാക്കിയ ഭാഗങ്ങളിൽ വീണ്ടും തകരാർ സംഭിച്ചിട്ടുണ്ട്. റോഡിന്റെ പ്രതലം ഇരുന്നു താഴുന്നതും കുത്തിപ്പൊളിച്ച് വീണ്ടും പഴയ പ്രതലത്തിലേക്ക് സാധാരണ ടാറിംഗാണ് നടത്തുന്നത്. റോഡിന്റെ നിലവാരം സംബന്ധിച്ചും നിലനിൽപ്പു സംബന്ധിച്ചും നാട്ടുകാർ ആശങ്കയിലാണ്.

Ernakulam
English summary
MC road issue in Eranakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X