മീടു ആരോപണത്തില്‍ കേസെടുത്തു; സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ദുബായിലേക്ക് കടന്നതായി സൂചന
കൊച്ചി: മീടു ആരോപണത്തിന് പിന്നാലെ കേസെടുത്ത കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജ്യം വിട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിയാണ് ദുബായിലേക്ക് കടന്നതായി സൂചന ലഭിച്ചത്.
ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറിയെന്നാണ് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജുവിന് ഇ- മെയിലില്‍ പരാതി നല്‍കിയത്. ഇ പരാതികളില്‍ രണ്ടെണ്ണത്തിലാണ് കേസെടുത്തിരിക്കുന്നത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ചതിന് ശേഷം കേസെടുക്കും.
സോഷ്യല്‍ മീഡിയയിലാണ് യുവതികള്‍ ആദ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്. സംഭവത്തില്‍ സ്വമേധയ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെന്ന് കമ്മിഷണര്‍ നാഗരാജു അറിയിച്ചിരുന്നു. ദുബായിലേക്കാണ് ഇയാള്‍ കടന്നെന്ന സൂചന പുറത്തുവന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മെക്കപ്പ് സ്റ്റുഡിയോയ്ക്ക് ശാഖകളുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇയാള്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications