എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഎന്‍ രാധാകൃഷ്ണന് കെട്ടി വെക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രോപ്പോലീത്ത

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രോപ്പോലീത്ത ഡോ വര്‍ഗീസ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. തുക കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

1

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒരു വിഭാഗം ബി ജെ പിക്ക് ലഭിക്കുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സഭയ്ക്കുള്ള ആശങ്ക ബി ജെ പിക്ക് വോട്ടായി മാറുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലമായിരുന്നു തൃക്കാക്കര. 21247 വോട്ടുകള്‍. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളിലേക്ക് ചുരുങ്ങി വോട്ടിംഗ് ശതമാനം 11.34% ആയി കുറഞ്ഞിരുന്നു.

2

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെന്നാണ് എന്‍ഡിഎ ജില്ലാ നേതൃ യോഗത്തിന്റെ വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പു വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പരാജയപ്പെട്ടു. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി വന്‍ മുന്നേറ്റമാണ് എന്‍ ഡി എ നടത്തിയതെന്നാണ് യോഗത്തിലെ വിലയിരുത്തിയത്.

3

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണവര്‍ഗ്ഗ വികാരത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണവര്‍ഗ്ഗ മുന്നണികള്‍ക്കെതിരായി തൃക്കാക്കരയില്‍ ഒരു പൊതുവികാരം പ്രകടമാണ്. ആ പ്രകടമായ വികാരം പഴയ സമയത്ത് വലിയ തോതിലുണ്ടായിട്ടുണ്ട്. 2011ല്‍ ബിജെപിക്ക് 5000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. അതിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന്റെ നാല് ഇരട്ടിയോളം വര്‍ധിച്ച് ഇരുപത്തിനായിരത്തിലേക്ക് എത്തി. ഇപ്രാവശ്യം അതിലും രണ്ടര ഇരട്ടി കൂടി കൂടുതല്‍ ലഭിച്ചാല്‍ ജയിക്കാന്‍ കഴിയും. ആ പ്രതീക്ഷയോടെയാണ് താന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

4

ട്വന്റി - ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തില്ലാത്തത് ബിജെപിക്ക് ഗുണകരമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നിലയില്‍ ഭരണവര്‍ഗ്ഗ മുന്നണികള്‍ക്കെതിരായ വോട്ടാണ് ത്രികോണ - ചതുഷ്‌കോണ മത്സരത്തിലേക്ക് മാറുന്നത്. ഇപ്രാവശ്യം എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ക്ക് എതിരായി വലിയ വികാരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ട്വന്റി - ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്ത് ഇല്ലാത്ത ബിജെപിക്ക് ഗുണം ചെയ്യുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

5

അതേസമയം, മേയ് 31ന് ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയയിലെ പ്രഖ്യാപിക്കും. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഞ്ജാപനം പുറത്തിറക്കും. മേയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മേയ് 16 വരെ പത്രിക പിന്‍വലിക്കാം.

6

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്റെ കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കിയിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

 ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിസ്റ്റര്‍: പുരസ്‌കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങള്‍ക്ക് ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിസ്റ്റര്‍: പുരസ്‌കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങള്‍ക്ക്

Ernakulam
English summary
Metropolitan of Ahmedabad Orthodox Diocese pays Nomination Fee to AN Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X