ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!
നെടുമ്പാശ്ശേരി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിലയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി- എറണാകുളം റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം ഛിന്നഭിന്നമായ രീതിയിൽ കണ്ടെത്തിയിട്ടുള്ളത്. ഒഡിഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒഡിഷ സ്വദേശികളായ അബിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ ട്രാക്കിന് അരക്കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന ഹാർഡ് ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും . ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിന് പിന്നാലെ താമസ സ്ഥലത്ത് പരിശോധന നടത്തിയതോടെ മൽപ്പിടുത്തം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications