കെട്ടിടം ഉടമ സ്ക്രൂ ഡ്രൈവർ കൊണ്ട് ആക്രമിച്ചു: സംഭവം കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതിലെ തർക്കത്തിന് പിന്നാലെ
കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നത് സംബന്ധിച്ച ഉടലെടുത്ത വാക്ക് തർക്കത്തിനിടെ കെട്ടിട ഉടമയാണ് വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരുക്കേൽപ്പിച്ചത്. പെരുമ്പാവൂരിലാണ് സംഭവം.
ജനസംഖ്യയുടെ 100 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്; സംസ്ഥാനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരുക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. പ്രതികളിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയായ ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
കെട്ടിട ഉടമ കരോത്തുകുടി വീട്ടിൽ ഹംസ, ഇയാളുടെ മകൻ ആഷിഖുമാണ് സംഭവത്തിൽ പ്രതികൾ. പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് സ്ക്രൂ ഡ്രൈവർ കൊണ്ട് പരിക്കേറ്റിട്ടുള്ളത്.
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
ഇനി 'മോദി തരംഗം' ഇല്ല? ഗുജറാത്തില്‍ പയറ്റുന്നത് ബദല്‍ തന്ത്രം... അവസരം കാത്തിരിക്കുന്നത് യോഗി?