എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയന്ത്രണങ്ങൾ മറികടന്ന് എറണാകുളത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷൻ: തടിച്ച് കൂടിയത് നിരവധി പേർ

Google Oneindia Malayalam News

എറണാകുളം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോൾ നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ. എറണാകുളത്ത് നിന്ന് സ്വദേശത്തക്ക് മടങ്ങാനുള്ളവരുടെ പേര് വിവരങ്ങളും ശേഖരിച്ചുകൊണ്ടിരുന്ന കേന്ദ്രമാണ് ആൾക്കൂട്ടമായി മാറിയത്. ശ്രീമൂലനഗരം മാറമ്പിള്ളി ഗ്രാമപഞ്ചായത് ഹാളിലാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് ചട്ടങ്ങളെല്ലാം ലംഘിച്ച് അതിഥി തൊഴിലാളികൾ കൂട്ടമായി എത്തിയത്.

പത്തനംതിട്ടിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകളില്ല: ചികിത്സയില്‍ കഴിയുന്നത് എട്ടുപേര്‍പത്തനംതിട്ടിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകളില്ല: ചികിത്സയില്‍ കഴിയുന്നത് എട്ടുപേര്‍

ജില്ലയിലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിലുള്ള മൂന്നു രജിസ്ട്രേഷൻ ക്യാമ്പുകളാണ് പ്രവർത്തിച്ചത് . എല്ലാ ക്യാമ്പുകളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് അതിഥി തൊഴിലാളികൾ മടങ്ങിപ്പോകുന്നതിനുള്ള രജിസ്ട്രേഷനായി എത്തിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന പ്രദേശമാണ് പെരുമ്പാവൂർ ഇതും തിരക്ക് വർധിക്കുന്നതിന് കാരണമായിട്ടുണ്ടാവാം.

kochi-1590

മാസ്ക് ധരിക്കാത്തവർക്കും കൈക്കുഞ്ഞുങ്ങളും ആയി എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. കൗണ്ടറിലാവട്ടെ രേഖകൾ പരിശോധിക്കാനായി മൂന്നു ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്.
ഉദ്യോഗസ്ഥരുടെ കുറവും സെന്ററുകളിൽ തിരക്ക് വർധിക്കാൻ കാരണമായിത്തീരുകയും ചെയ്തു. മൂവായിരത്തോളം പേരാണ് ഇതോടെ ഇവിടെ തിങ്ങിക്കൂടിയത്. നിരീക്ഷിക്കുന്നതിനായി രണ്ട് പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിരുന്നത്. രണ്ടു ഇവർക്ക് പലപ്പോഴും തൊഴിലാളികളെ വിരട്ടി ഓടിക്കേണ്ടതായും വന്നുവെന്നാണ് റിപ്പോർട്ടുകൾ. പെരുമ്പാവൂർ തഹസീൽദാറുടെ ചുമതലയിലാണ് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു ക്യാമ്പുകളും പ്രവർത്തിക്കുന്നത്.

ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. എന്നാൽ ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 13 പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ഏഴ് ആരോഗ്യപ്രവർത്തകരിൽ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ളവരാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് അധികൃതർക്കിടയിൽ ആശങ്കയ്ക്ക് വകനൽകുന്നുണ്ട്.

 വൈദികനുമൊത്തുള്ള വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ; ചിത്രം മോർഫ് ചെയ്തതെന്ന് പരാതിയുമായി ഭർത്താവ് വൈദികനുമൊത്തുള്ള വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ; ചിത്രം മോർഫ് ചെയ്തതെന്ന് പരാതിയുമായി ഭർത്താവ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 4 പേര്‍ക്ക്കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 4 പേര്‍ക്ക്

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി മന്ത്രി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി മന്ത്രി

Ernakulam
English summary
Migrant labours registration became crowded in Eranakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X