എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിഥി തൊഴിലാളികളുടെ മടക്കം: പ്രതിസന്ധിയിലായത് പ്ലൈവുഡ് നിർമാണം, എറണാകുളത്തെ സംഭവം ഇങ്ങനെ...

Google Oneindia Malayalam News

പെരുമ്പാവൂർ: കൊറോണ വൈറസ് വ്യാപനത്തോടെ അതിഥി തൊഴിലാളികൾ മടങ്ങിപ്പോയതോടെ തിരിച്ചടിയേറ്റത് കേരളത്തിന്. അതിഥിതൊഴിലാളികളുടെ തിരിച്ചുപോക്കോടെ എറണാകുളം ജില്ലയിലെ പ്ലൈവുഡ് ഫാക്ടറികളിലണ് ജോലിക്കാരില്ലാതായത്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലൈവുഡ് നിർമാണ ഫാക്ടറികൾ എറണാകുളം ജില്ലയിലാണ്. ജില്ലയിൽ തന്നെ ആലുവ, പെരുമ്പാവൂർ മേഖലകളിലാണ് പ്ലൈവുഡ് നിർമാണം നടന്നുവരുന്നത്.

 മദ്യശാലകൾ തുറന്നാൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല: രജനികാന്ത് മദ്യശാലകൾ തുറന്നാൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല: രജനികാന്ത്

തൊഴിലാളികൾ മടങ്ങിപ്പോയതോടെ അതിഥി തൊഴിലാളികളെ നിർമാണത്തിനായി ആശ്രയിച്ചിരുന്ന ചൂരക്കോടുള്ള ഫാക്ടറിയിലെ ജീവനക്കാരുടെ എണ്ണം ഒറ്റയടിക്ക് 80ൽ നിന്ന് 50ലേക്ക് ചുരുങ്ങി. തൊഴിലാളികളുടെ കുറവ് വെല്ലുവിളിയായതോടെ 24 മണിക്കും പ്രവർത്തിച്ചിരുന്ന ഫാക്ടറിയുടെ പ്രവർത്തനം ഒരു ഷിഫ്റ്റിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു. കമ്പനി ഒരു ഷിഫ്റ്റിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് അതിഥി തൊഴിലാളികളിൽ നല്ലൊരു ശതമാനവും സ്വദേശത്തേക്ക് മടങ്ങിപ്പോയതാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്.

 migrant-workers13-

ജില്ലയിലെ 375 പ്ലൈവുഡ് ഫാക്ടറികളിലായി നാൽപ്പതിനായിരത്തലധികം അതിഥി തൊഴിലാളികളായിരുന്നു ജോലി നോക്കിയിരുന്നത്. സ്വന്തം നിലയ്ക്ക് ആഭ്യഘട്ടത്തിൽ തൊഴിലാളിലകൾ മടങ്ങിയതിന് പുറമേ കേന്ദ്രസർക്കാർ ഒരുക്കിയ ശ്രമിക് പ്രത്യേക ട്രെയിൻ വഴിയും നിരവധി പേർ സ്വദേശത്തേക്ക് മടങ്ങിപ്പോയിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ഭീതി കുറഞ്ഞുവരുന്നതിന് അനുസരിച്ച് അതിഥി തൊഴിലാളികലെ മടക്കിക്കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാർ തന്നെ മുൻകയ്യെടുക്കണമെന്ന ആവശ്യമാണ് പ്ലൈവുഡ് വ്യവസായികൾ ഉന്നയിക്കുന്ന ആവശ്യം.

 മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം: കെ സുരേന്ദ്രൻ മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം: കെ സുരേന്ദ്രൻ

ജലാശ്വയിൽ കൊറോണ വൈറസ് ബാധിതരുണ്ടോ? കളക്ടറുടെ മറുപടി ഇങ്ങനെ, തമിഴ്നാട് സ്വദേശികൾക്കായി ബസ്...ജലാശ്വയിൽ കൊറോണ വൈറസ് ബാധിതരുണ്ടോ? കളക്ടറുടെ മറുപടി ഇങ്ങനെ, തമിഴ്നാട് സ്വദേശികൾക്കായി ബസ്...

Ernakulam
English summary
Migrant returing make crisis in Kerala's Plywood industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X