Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയില്‍ അസം സ്വദേശികള്‍ കൊല്ലപ്പെട്ടു: മൃതദേഹം കഴുത്തറുത്ത നിലയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാലികളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൂവാറ്റുപുഴയിലെ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊഴിലാളികളും തടിമില്ലിലെ ജോലിക്കാരാണ്. മോഹന്‍തോ, ദീപാങ്കര്‍ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പോലീസ് കൊലപാതകമാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ താമസ സ്ഥലത്ത് തന്നെയാണ് കൊലപാതകം നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ ഗോപാല്‍ മാലിക്കിനെ ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇയാള്‍ ട്രെയിന്‍ കയറി പോയതായിട്ടാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ ജോലി ചെയ്യുന്ന കോമ്പൗണ്ടില്‍ തന്നെയുള്ള ഇവരുടെ താമസ സ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍.

moovatupuzha-murder

മരിച്ച ഒരാളുടെ ഭാര്യ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ ഭാര്യ നേരത്തെ മില്ലുടമയെ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ ബേക്കറി ജീവനക്കാരനാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക്-വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. ഇവര്‍ക്കൊപ്പം താമസിക്കുന്ന അസം സ്വദേശിയെയാണ് പോലീസിന് സംശയമുള്ളത്. ഇയാള്‍ക്കായുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+