എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്ന്: മന്ത്രി എസി മൊയ്തീന്‍

വീടല്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്ന്: മന്ത്രി എസി മൊയ്തീന്‍

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും ഭവനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയില്‍ പണി പൂര്‍ത്തിയാക്കിയ ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവര്‍ക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

<strong>പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ല, പീതാംബരന്റെ കുടുംബത്തിന് രഹസ്യവാഗ്ദാനം!</strong>പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ല, പീതാംബരന്റെ കുടുംബത്തിന് രഹസ്യവാഗ്ദാനം!


ആദ്യ ഘട്ടമായി വിവിധ കാരണങ്ങളാല്‍ ഭവന നിര്‍മ്മാണം ആരംഭിച്ച ശേഷം മുടങ്ങിക്കിടന്നിരുന്ന 54000 ത്തോളം വീടുകളുടെ പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ സഹായത്തോടെ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടമായാണ് സ്വന്തമായി ഭൂമിയുള്ളതും എന്നാല്‍ വീടില്ലാത്തവരുമായ വരുടെ വീട് നിര്‍മ്മാണം നടപ്പാക്കിയത്. സംസ്ഥാനത്ത് ഇതിനോടകം തന്നെ 15000 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതില്‍ 1000 എണ്ണം എറണാകുളം ജില്ലയിലാണ്.

acmoitheen-155

73000 ത്തോളം വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയില്‍ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവര്‍ക്കായുള്ള ഭവന സമുച്ചയം ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിക്കും. ഭവന രഹിതരെന്ന് കണ്ടെത്തിയ അഞ്ച് ലക്ഷം പേര്‍ക്കും ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ആയിരം ദിവസത്തിനിടയില്‍ ജനക്ഷേമകരവും വികസനത്തിനുതകുന്നതുമായ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി . ആരോഗ്യ മേഖലയില്‍ പുതുതായി 4650 തസ്തികകള്‍ സൃഷ്ടിച്ചു. പൊതു വിദ്യാദ്യാസ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് സംസ്ഥാനം നടത്തുന്നത്. കൂടാതെ ഈ മേഖലയില്‍ 3650 തസ്തികകളും പുതുതായി സൃഷ്ടിച്ചു. ആയിരം ദിവസം കൊണ്ട് 21000 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാനും 124000 നിയമനങ്ങള്‍ നടത്താനും സര്‍ക്കാരിന് കഴിഞ്ഞു. നടപ്പു സാമ്പത്തീക വര്‍ഷം 21000 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്നതെന്നും ഇത് റെക്കോര്‍ഡാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതുതായി നിര്‍മ്മിക്കുന്ന ലൈഫ് ഭവനങ്ങളുടെ പെര്‍മിറ്റ് വിതരണോദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷശശിധരന്‍ സ്വാഗതം പറഞ്ഞു. ലാപ്‌ടോപ്പ് വിതരണം മുന്‍ എം.എല്‍.എ ബാബു പോള്‍ നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഉമാമത്ത് സലീം, രാജീ ദിലീപ് . പ്രമീള ഗിരീഷ് കുമാര്‍, സി.എം.സീതി, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുള്‍ സലാം, പി.പി. നിഷ, മേരി ജോര്‍ജ്ജ്, സി.എം.ഷുക്കൂര്‍, ഷൈല അബ്ദുള്ള , പി.വൈ. നൂറുദ്ദീന്‍, കെ.ജെ സേവ്യര്‍ , സെക്രട്ടറി പി.പി.ലതേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Ernakulam
English summary
minister ac moitheen ensures houses to homeless people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X