എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാർ; അവർക്ക് മുഖവും നാണവുമില്ല' വിമർശകർക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

Google Oneindia Malayalam News

കൊച്ചി: വൈറ്റില പാലത്തെക്കുറിച്ച് പ്രചാരണം നടത്തിയവർക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. 'വൈറ്റില പാലത്തിൽ കയറിയാൽ ലോറികൾ മെട്രോ പാലത്തിൽ തട്ടുമെന്ന് ചിലർ പ്രചരിപ്പിച്ചു. അത്ര കൊഞ്ഞാണന്മാരാണോ എൻജിനീയർമാർ? അത്തരത്തിൽ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാർ' വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവന.

യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ലയൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

ഭീരുക്കളുടെ സംഘം

ഭീരുക്കളുടെ സംഘം

അവർക്ക് മുഖമില്ല. നാണമില്ല, അവരെ അറസ്റ്റ് ചെയ്താൽ പറയും ഞങ്ങളല്ല അത് ചെയ്തതെന്ന്. ഭീരുക്കളെപ്പോലെ ഒളിച്ചോടുകയാണ് ധാർമ്മികയില്ലാത്തവർ. പ്രൊഫഷണൽ ക്രിമിനൽ മാഫിയകൾ. കൊച്ചിയിൽ മാത്രമുള്ള സംഘം. അവർ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാൻ ശ്രമിക്കുകയാണ്. പക്ഷേ നടക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ജനങ്ങൾ അവരെ മൈൻഡ് ചെയ്യുന്നില്ലെന്നും അവർ പിന്തിരിയണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 അങ്ങനെ ചെയ്യാൻ പാടില്ല

അങ്ങനെ ചെയ്യാൻ പാടില്ല

ഒരു സർക്കാരിനോടും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും വേറെ ജില്ലകളിലൊന്നും ഇത്തരത്തിലില്ലെന്നും അവരെ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങളും അമിതമായ പ്രാധാന്യം നൽകുന്നുണ്ടയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു. പാലം പണി പൂർത്തിയായിട്ടും ഉദ്ഘാടനം വെച്ചു താമസിപ്പിക്കുന്നുവെന്ന് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ നാടിന്റെ നാടിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് മന്ത്രി ചൂണ്ടിക്കാണിക്കുന്നു. പാലം പാലാരിവട്ടം പോലെ അപകടത്തിലാകണമെന്ന് ആഗ്രഹിക്കുന്ന വഞ്ചകരാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

 സർട്ടിഫിക്കറ്റുകൾ

സർട്ടിഫിക്കറ്റുകൾ


പാലത്തിന്റെ പണി പൂർത്തിയായാൽ പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് സെക്രട്ടറി രണ്ട് സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്. ഇതിൽ ഒന്ന് പാലം പണി പൂർത്തിയായി എന്നുള്ളതും ഇത് സാക്ഷിപ്പെടുത്തിയാണ് നൽകേണ്ടത്. പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ ചെയ്യാൻ യോഗ്യമാണെന്നതിനുള്ള സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ 2015ന് ശേഷം ഒറ്റ പാലം പോലും ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

കത്തു നൽകി

കത്തു നൽകി

ജനുവരി അഞ്ചിന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് തന്നതിന് പിന്നാലെ ദേശീയ പാതാ അതോറിറ്റി വിഭാഗം ഒമ്പതാം തിയ്യതി കത്തുനൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ന് ഉദ്ഘാടനം നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിൽ റിബ്ബൺ മുറിച്ചാണ് പാലം ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതോടെ പാലം വാഹന ഗതാഗതത്തിന് വേണ്ടി തുറന്നുനൽകുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Ernakulam
English summary
Minister G Sudhakaran criticizes campaingers against Vytila over bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X