എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറവൂരിലെ വൈദ്യുതി തടസ്സം പരിഹാര നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് വിഡി സതീശന്‍, മണ്ഡലത്തെ രക്ഷിക്കും!

  • By Desk
Google Oneindia Malayalam News

പറവൂര്‍: നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരമായുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കുവാന്‍ ദീര്‍ഘ കാലത്തേക്കും ഹൃസ്വകാലത്തേക്കുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വി.ഡി സതീശന്‍ എം എല്‍ എ അറിയിച്ചു. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ എറണാകുളം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പരിഹാരനടപടികള്‍ക്ക് തീരുമാനമായി.

മന്നം സബ്സ്റ്റേഷനില്‍ നിന്നും വടക്കേക്കര സബ് സ്റ്റേഷനിലേക്ക് ഏക ഫീഡര്‍ ലൈന്‍ മാത്രമുള്ളതാണ് വടക്കേക്കര മേഖലയിലെ വൈദ്യുതി തടസ്സത്തിന് പ്രധാന കാരണം. ഇതുമൂലം ലൈനില്‍ പണികള്‍ നടത്താന്‍ ഓഫാക്കേണ്ടി വരുമ്പോള്‍ മറ്റൊരു ലൈനിലേക്ക് മാറ്റി നല്‍കാന്‍ കഴിയില്ല. ഇതിന് പരിഹാരമായി കൊടുങ്ങല്ലൂരില്‍ നിന്നും വടക്കേക്കരയിലേക്ക് പുതിയൊരു ഫീഡര്‍ ലൈന്‍ വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പറവൂരിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ ഡി ഡി യു ജെ വൈ, ഐ പി ഡി എസ് പ്രകാരമുള്ള പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നു വരികയാണ്.ഈ പ്രവൃത്തികള്‍ക്ക് വേണ്ടി സ്വിച് ഓഫ് ചെയ്യുന്നതാണ് ഇപ്പോള്‍ പറവൂരിലെ വൈദ്യുതി തടസത്തിന് കാരണം. ഇതില്‍ ആദ്യ പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

vdsatheeshan-

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ 70 ഇലക്ട്രിക്ക് പോസ്റ്റുകളാണ് മരങ്ങള്‍ വീണും മറ്റും ഒടിഞ്ഞത്. ഇവ ഇപ്പോള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വടക്കേക്കരയില്‍ ഒരു ദിവസത്തിലധികം വൈദ്യുതി ഇല്ലാതിരുന്നതിന്റെ കാരണം ഇതായിരുന്നു. വരാപ്പുഴ പ്രദേശത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി ഇടപ്പിള്ളിയില്‍ നിന്നും വരാപ്പുഴയിലേക്കു 11 കെ വി കേബിള്‍ ലൈന്‍ പുതുതായി വലിക്കുംഇതിന് അനുമതിയായിട്ടുണ്ട്. ചെറായി സബ് സ്റ്റേഷനില്‍ 110 കെ വി ലൈന്‍ വലിച്ചു തീര്‍ന്നാല്‍ പറവൂരിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകും.

ഈ മഴക്കാലത്തു തന്നെ പരിഹാര നടപടികള്‍ ആരംഭിക്കുമെന്ന് എം എല്‍ എ വ്യക്തമാക്കി. എറണാകുളം ട്രാന്‍സ്മിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജി സതീഷ്, പറവൂര്‍ ഡിവിഷന്‍ ഇ.ഇ ജൂഡ്സണ്‍ കെ റാഫേല്‍, പറവൂര്‍ സബ് ഡിവിഷന്‍ അസി.എക്‌സി.എന്‍ജിനീയര്‍ എ പ്രീത, ചേന്ദമംഗലം അസി.എക്‌സി.എന്‍ജിനീയര്‍ ആശ കെ എസ്, അസി.എക്‌സി.എന്‍ജിനീയര്‍സി ടി വേണുഗോപാല്‍, വിവിധ സബ് ഡിവിഷന്‍ എ ഇ മാരായ മനോജ് എം സി, (മൂത്തകുന്നം)ഷാജു കെ എസ് (പറവൂര്‍)എ എസ് ആനന്ദന്‍(വടക്കേക്കര)സിജു എം എന്‍ (ചേന്ദമംഗലം)ബിജു പി (വരാപ്പുഴ)ഹരി പ്രസാദ് (ഏഴിക്കര) തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Ernakulam
English summary
Minister says Actions may taken to power disruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X