എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കും: കളമശ്ശേരി കണ്ടെയ്ൻമെന്റ് സോണാക്കും

Google Oneindia Malayalam News

കൊച്ചി: സമ്പർക്കം മുഖേനയുള്ള കൊറോണ വൈറസ് വ്യാപനം വർധിച്ചതോടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഫോർട്ട്കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ രോഗവ്യാപനം കുടുതലുള്ള മേഖലകൾ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കർഫ്യൂ പ്രഖ്യാപിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽ കുമാറാണ് പറഞ്ഞത്. കളമശ്ശേരി നഗരസഭ കണ്ടെയ്ൻമെന്റ് സോണാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 ഗുണ്ടാത്തലവനിൽ നിന്ന് പരസ്യ ഭീഷണി: മുഖ്യമന്ത്രിയെ കണ്ട് ബിജെപി എംഎൽഎ,യോഗിയെ വലിച്ചുകീറി പ്രതിപക്ഷം ഗുണ്ടാത്തലവനിൽ നിന്ന് പരസ്യ ഭീഷണി: മുഖ്യമന്ത്രിയെ കണ്ട് ബിജെപി എംഎൽഎ,യോഗിയെ വലിച്ചുകീറി പ്രതിപക്ഷം

ജില്ലയിലെ ചില പ്രദേശങ്ങളിൽ രോഗവ്യാപനം നിയന്ത്രണത്തിലാവുമ്പോൾ മറ്റിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ജില്ലയിൽ മൊത്തത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ആലോചിക്കുന്നില്ല. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി കർശന നിയന്ത്രണങ്ങൾ കൊണ്ട് രോഗ വ്യാപനം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പോലീസിനും ആരോഗ്യവകുപ്പിനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

corona4353-1

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ 56 കേസുകളാണ് ഇപ്പോഴുള്ളത്. രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റിയെങ്കിലും ഇവരുടെ പ്രൈമറി കോണ്ടാക്ടിൽ വരുന്നവർ വീടുകളിൽ തന്നെ തുടരുകയാണ്. ഈ പ്രശ്നം ഒഴിവാക്കാൻ ഇവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഈ പ്രദേശത്തെ 2,3, 20 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം രൂക്ഷമായിത്തനെ തുടരുകയാണ്. ആലുവയിൽ ഇപ്പോൾ ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങളാണ് ഇതോടെ ഈ മേഖലയിൽ ഏർപ്പെടുത്തുക. കളമശ്ശേരി, ഏലൂർ, ഇടപ്പള്ളി, ചേരാനല്ലൂർ മേഘലകളിൽ 50 കേസുകളാണ് ഇപ്പോഴുള്ളത്. ഇൻഡസ്ട്രിയൽ മേഖലകൾക്ക് മാത്രം ഇളവ് നൽകിക്കൊണ്ട് കണ്ടെയ്മെന്റ് സോണാക്കാൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്നു ചേർന്ന വീഡിയോ കോൺഫറൻസിൽ തീരുമാനമായതായി ജില്ലാ കളക്ടർ എസ് സുഹാസും വ്യക്തമാക്കിയിരുന്നു.

ഫോർട്ട്‌ കൊച്ചി, കളമശ്ശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും. ജില്ലയിൽ ഇതുവരെ ഒരുലക്ഷത്തിൽ അധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സർക്കാർ, സ്വകാര്യ ലാബുകളിൽ ആയാണ് സാംപിള്കൾ പരിശോധിച്ചത്. ആന്റിബോഡി പരിശോധനക്ക് പുറമെയാണിത്. ഫോർട്ട്‌ കൊച്ചി മേഖലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി കോവിഡ് കെയർ സെന്ററുകൾ അടിയന്തരമായി ആരംഭിക്കാൻ കോർപറേഷൻ അധികാരികൾക്ക് നിർദേശം നൽകും. ജില്ലയിൽ ഇതുവരെ എഫ്എൽടിസി കളിൽ 7887 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.

Ernakulam
English summary
Minister VS Sunilkumar says more restrictions in Ernakulam district due to Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X