മിസ് ഗ്ലാം വേൾഡ് 2019 കിരീടം മിസ് യുഎസിന്; മിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ്!!
കൊച്ചി: മിസ് ഗ്ലാം വേള്‍ഡ് 2019 പട്ടം യുണൈറ്റഡ്സ്റ്റേറ്റ്സ് (റേച്ചല്‍) കരസ്ഥമാക്കി. മിസ് ഇന്ത്യ (രേഷ്മ ആര്.കെ. നമ്പ്യാര്‍) ഫസ്റ്റ് റണ്ണറപ്പും മിസ് ടാറ്റാര്‍സ്ഥാന്‍ ദാരിയ ഷാപോവാലോവ സെക്കൻഡ് റണ്ണറപ്പുമായി. ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് 2019 സൗന്ദര്യ മത്സരത്തിലാണ് ഇവര്ജേതാക്കളായത്.
മിസ് ഗ്ലാം വേള്‍ഡിന്റെ ടൈറ്റിൽ പാര്‍ട്ണേഴ്സ് മണപ്പുറം ഫിനാൻ സ്ലീമിറ്റഡും മഹീന്ദ്രയുമാണ്. കൊച്ചി ഗോകുലം കണ്വെന്ഷൻ സെന്ററിൽ നടന്ന മത്സരത്തില്‍ വിജയിക്ക് മുന്‍ജേതാവ് മിസ്മെക്സിക്കോ എസ്തഫാനിയാ ചാവേസ്ഗാര്സ്യ സുവര്‍ണ്ണ കിരീടംഅണിയിച്ചു. ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാൻ സ്ലിമിറ്റഡ് എംഡി&സിഇഒ വി.പി.നന്ദകുമാറും മഹീന്ദ്ര&മഹീന്ദ്രയുടെ റീജിയണല്സെയില്സ് മാനേജർ സുരേഷ്കുമാറും കിരീടങ്ങള്അണിയിച്ചു.

ഇന്ത്യയുടെസംസ്കാരിക, പാരമ്പര്യമൂല്യങ്ങള്‍ക്ക് ഊന്നല്നല്കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍, നാഷണൽ കോസ്റ്റുംറൗണ്ട്, റെഡ്കോക്റ്റൈൽ റൗണ്ട്, വൈറ്റ്ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണുണ്ടായിരുന്നത്. ഹരിആനന്ദ് (ഫാഷന്‍ഡിസൈനര്‍) ക്രിസ്റ്റീന്ഹുവാങ് (ഇന്റര്നാഷണല്ഡയറക്റ്റര്) അഞ്ജലിറൗട്ട്ഗില് (മോഡല്‍) ശ്രീശാന്ത് (ക്രിക്കറ്റര്‍) എസ്തഫാനിയാചാവേസ്ഗാര്സ്യ (മിസ് ഗ്ലാം വേള്‍ഡ് 2018) എന്നിവരാണ് ജഡ്ജിങ് പാനലിൽ അണിനിരന്നത്. മോഡലിങ്, ഫാഷന്‍രംഗത്തെ പ്രമുഖര്അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തെരഞ്ഞെടുത്തത്.













Click it and Unblock the Notifications