ചെറുവട്ടൂര്‍- പായിപ്ര റോഡ് നിര്‍മ്മാണത്തിലെ അപാകത: പരാതികള്‍ പരിശോധിക്കുവാന്‍ മെയ്ന്റന്‍സ് വിഭാഗം ചീഫ് എന്‍ജിനിയര്‍ എത്തി
മൂവാറ്റുപുഴ: ചെറുവട്ടൂര്‍- പായിപ്ര റോഡ് ടാറിഗിലെ ക്രമക്കേടിനെ കുറിച്ച് ഉയര്‍ന്ന പരാതി പരിശോധിക്കുവാന്‍ പൊതുമരാമത്ത് മെയ്ന്റന്‍സ് വിഭാഗം ചീഫ് എന്‍ജിനിയരുടെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തി. പായിപ്ര കവലയില്‍ നിന്നു തുടങ്ങിയ പരിശോധന മൈക്രോജംഗ്ഷന്‍ വരെ തുടര്‍ന്നു. മെയിന്റന്‍സ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ആര്‍. ബീന, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശങ്കര്‍കുമാര്‍, മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിജി കരുണാകരന്‍, അസിസ്റ്റന്റ്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എം. സത്യന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ബേബി ബിന്ദു എന്നിവരാണ് പരിശോധന നടത്തിയത്.
ടാര്‍ ചെയ്ത് ഉണങ്ങും മുമ്പേ തകര്‍ന്ന റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിനായി വീണ്ടും കുത്തിയിളക്കിയുരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത പായിപ്ര- ചെറുവട്ടൂര്‍ റോഡിലെ ടാര്‍ ഉണങ്ങും മുമ്പേ റോഡ് നിരവധി സ്ഥലങ്ങളില്‍ തകര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 2.26കോടി രൂപ മുടക്കി നവീകരിച്ച റോഡാണിത്. പായിപ്ര കുരിശുപടിക്കു സമീപമാണ് റോഡിലെ പൊളിഞ്ഞ ടാര്‍ മാറ്റി വീണ്ടും ടാര്‍ ചെയ്ത്. റോഡ് നവീകരണം ആരംഭിച്ചതുമുതല്‍ റോഡ് നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ടെന്‍ണ്ടര്‍ എടുത്ത കോണ്‍ട്രാക്ടര്‍ നാട്ടുകാരുടെ പരാതിക്ക് പുല്ലു വില പോലും കല്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം റോഡ് പണിചെയ്യുമെന്ന് വെല്ലുവിലിച്ചുകൊണ്ടാണ് നിര്‍മ്മാണ ജോലികള്‍ നടത്തയത്. താലൂക്ക് വികസന സമിതിയോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണനും പരാതിയുമായി രംഗത്തെത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുള്‍പ്പടെ പരാതികള്‍ നല്‍കിയത്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര കവലയില്‍ നിന്നാരംഭിച്ച് പഞ്ചായത്ത് അതിര്‍ത്തിയായ കക്ഷായിപ്പടിയില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ റോഡിന്റെ സ്ഥിതിയാണിത്. റോഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുക, കലുങ്കുകള്‍ പുനര്‍ നിര്‍മിക്കുക, ഓടകള്‍ നവീകരിക്കുക, റോഡിന്റെ ഇരുസൈഡുകളിലും കോണ്‍ക്രീറ്റ് ചെയ്യുക, റിഫ്‌ളക്ടറുകളും ലൈറ്റുകളും ദിശാ, സിഗ്‌നല്‍ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുക എന്നിവയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഗാരന്റിയിലാണ് റോഡ് നിര്‍മ്മാണത്തുന്നതിന് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications