എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകം: കെകെ രമ

Google Oneindia Malayalam News

എറണാകുളം: ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണെന്ന് ആര്‍ എം പി എംഎല്‍എ കെകെ രമ. കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, 'പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു' മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാൽ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാൻ അങ്ങ് കണ്ണ് തുറക്കണമെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

'വെറുതെ തിന്ന് ഇരുന്നോ.. ഷോക്കേസില്‍ വയ്ക്കാം'; കുത്തുവാക്കിന് നേട്ടങ്ങളാല്‍ മറുപടി നല്‍കി പാത്തു'വെറുതെ തിന്ന് ഇരുന്നോ.. ഷോക്കേസില്‍ വയ്ക്കാം'; കുത്തുവാക്കിന് നേട്ടങ്ങളാല്‍ മറുപടി നല്‍കി പാത്തു

'ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണ്. കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി പരാതി നൽകിയ മൊഫിയ പർവീണിനെ പോലീസ് സ്‌റ്റേഷനിൽ ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എൽ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്.'- കെകെ രമ പറയുന്നു.

 rema-

ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി.ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി.ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം.

ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവർത്തിക്കുന്നത്.
മൊഫിയപർവീണിന്റെത് ഇതിൽ ഒടുവിലത്തേതാണെന്നുമാത്രം. പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ ഇടപെടൽ ഉണ്ടാവണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു.

'നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്‌നംകണ്ട ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർതന്നെ അവരുടെ അന്തകരാകുന്നത് നോക്കിനിൽക്കാനാകില്ല. അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, 'പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു' മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാൽ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാൻ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങൾ ജനങ്ങൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു'- കെ രമ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരോപണ വിധേയനായ സിഐ സിഎല്‍ ധീറിന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറും മുട്ടയേറും പൊലീസിന്റെ ജലപീരങ്കി, കണ്ണീർ വാതകവും നഗരത്തെ സംഘർഷഭരിതമാക്കുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ കോൺഗ്രസ് നേതാക്കളുടെ സമരം ഇപ്പോഴും തുടരുന്നുണ്ട്.

Recommended Video

cmsvideo
ഉത്രാ കേസിലും മോഫിയ കേസിലും വില്ലനായ സിഐ സുധീര്‍ | Oneindia Malayalam

സ്ത്രീ ശാക്തീകരണവും നവോത്ഥാനത്തിന് വേണ്ടി വനിതാ മതിൽ കെട്ടിയ സർക്കാരിന് സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ മാത്രം പിന്നോട്ടാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. സ്ത്രീകൾക്കെതിരെ എത്ര അക്രമണങ്ങളാണ് ദിനവും നടന്നുകൊണ്ടിരിക്കുന്നത്. നിയമം പാലിക്കേണ്ടവർ തന്നെ കുറ്റക്കാർ ആകുന്ന കാഴ്ചയാണ് കാണുന്നത്.
മാസങ്ങൾക്കു മുൻപ് നടന്ന ഉത്ര കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ അതേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ആലുവയിലും പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ വലിയ ഒരു ചോദ്യം ആണ് ഉയർന്നു വരുന്നത്. കേരളത്തിലെ ക്രമസമാധാനം ശരിയായ ദിശയിലാണോ ? പോലീസ് വിഭാഗത്തിനെ നിയന്ത്രിക്കാൻ ഇവിടെ ആരും ഇല്ലേയെന്നും അവര്‍ ചോദിച്ചു.

Ernakulam
English summary
Mofia Parveen's death sponsored by government: KK Rema mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X