Get Updates
Get notified of breaking news, exclusive insights, and must-see stories!

'താന്‍ ഒരു തന്തയാണോ'; മോഫിയയെയും പിതാവിനെയും സിഐ അധിക്ഷേപിച്ചു, ഉത്ര കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്‍

കൊച്ചി: ഭര്‍ത്താവിനും വീട്ടികാര്‍ക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. ആലുവ എടയപ്പുറത്ത് മോഫിയ പര്‍വീണ്‍ ( 23) ആണ് ആത്മഹത്യ ചെയ്തത്. സിഐക്കെതിരെ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പില്‍ യുവതി ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് സിഐ സുധീറിനെ മാറ്റിനിര്‍ത്തി.

Recommended Video

cmsvideo
    മോഫിയയെയും പിതാവിനെയും സിഐ അധിക്ഷേപിച്ചു | Oneindia Malayalan
    1

    ഈ ഉദ്യോഗസ്ഥന്‍ നേരത്തെ കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്ര വധക്കേസിലും അച്ചടക്ക നടപടി നേരിട്ടിരുന്നു. ഉത്ര കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തി. ആരോപണം ഉയര്‍ന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

    2

    ഭര്‍ത്താവിനെതിരെ മോഫിയ പര്‍വീണ്‍ ഒരു മാസങ്ങള്‍ക്ക് മുമ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴി എടുപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനിലേക്ക് യുവതിയെയും പിതാവിനെയും വിളിപ്പിച്ചിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചതെന്നായിരുന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് മൊഴിയെടുത്ത് പറഞ്ഞുവിടണമെന്നും തനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞിരുന്നു.

    3

    എന്നാല്‍ പരാതി പറയാന്‍ എത്തിയ മോഫിയയോടും പിതാവിനോടും സിഐ മോശമായി പെരുമാറിയെന്നാണ് ആരോപണം. മൊഴി നല്‍കി വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനെതിരെയും വീട്ടുകാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിഐക്കെതിരെ നടപടി എടുക്കണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    4

    മോഫിയയുടെ മരണത്തിന് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് ഇര്‍ഷാദും രംഗത്തെത്തി. മോശമായാണ് ആലുവ സിഐ തങ്ങളോട് പെരുമാറിയത്. സ്‌റ്റേഷനിലേക്ക് കയറിച്ചെന്നപ്പോള്‍ താന്‍ തന്തയാണോടോ എന്നാണ് സിഐ ചോദിച്ചത്. മകളുടെ ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെ മുന്നില്‍വച്ചും തന്നോട് മോശമായാണ് സംസാരിച്ചതെന്നും പിതാവ് പറയുന്നു.

    5

    സ്റ്റേഷനില്‍ നിന്ന് വന്നപ്പോള്‍ നമുക്ക് നീതി കിട്ടിയില്ലല്ലോ എന്നാണ് മകള്‍ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സിഐ ഞങ്ങളുടെ മുന്നില്‍വച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് മകള്‍ പറഞ്ഞത്. ഇത്രയൊക്കെ സഹിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. എന്നിട്ടും എന്നോട് അവര്‍ ഇങ്ങനെ ആണല്ലോ പെരുമാറിയത്. മകള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് കരുണയാണ് വേണ്ടിയിരുന്നത്. അത് കിട്ടിയിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു- പിതാവ് പറഞ്ഞു.

    6

    ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് മോഫിയ വിവാഹം കഴിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് സുഹൈല്‍ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസ് അയക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. ഒപ്പം 2500 രൂപയും അയച്ചിരുന്നു. പൊലീസിന് ലഭിച്ച ഗാര്‍ഹിക പീഡന പരാതികള്‍ ഗൗരവമായി എടുത്തില്ലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

    7

    അതേസമയം, ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ, മോഫിയ പര്‍വിണിന്റെ പരാതി ലഭിച്ചിരുന്നെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു . റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് വനിതാ കമ്മിഷന് പരാതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ മാനസിക പീഡനം ഉണ്ടായതായി പരാമര്‍ശമുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+