മൊഫിയയുടെ മരണം: മുൻ സിഐ സുധീറിനെതിരെ എഫ്.ഐ.ആർ; റിപ്പോർട്ടിൽ നിർണായക പരാമർശങ്ങൾ
കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സിഐ സി.എൽ.സുധീറിനെതിരെ പൊലീസിൻ്റെ പ്രാഥമിക വിവര അന്വേഷണ റിപ്പോർട്ട് (എഫ്.ഐ.ആർ). സുധീറിൻ്റെ മോശമായ പെരുമാറ്റമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആറിൽ കണ്ടെത്തിയിരിക്കുന്നത്. ആരോപണവിധേയനായ സിഐയെ നേരത്തെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതിനിടെ, മരിച്ച മൊഫിയയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലുവയിലെ വീട്ടിലെത്തി.

മൊഫിയയുടെയും സുഹൈലിൻ്റെയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മൊഫിയയോട് സി.ഐ. സുധീർ കയർത്തു സംസാരിച്ചിരുന്നു. ഇതോടെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഉച്ചയ്ക്ക് 12 ന് വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്.
ഇത് ലേഡി മമ്മൂട്ടിക്ക് പഠിക്കുവാണോ? ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ

മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെവച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിക്കുകയായിരുന്നു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി.ഐ സുധീർകുമാറിനെ ആദ്യം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നതായി റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കിയതായും നേരത്തെ തെളിഞ്ഞിരുന്നു.

സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, ആരോപണവിധേയനായ സി.ഐക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മൊഫിയയുടെ കുടുംബം ആവശ്യപ്പെടുന്നത്. നിലവിൽ സുധീറിന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേർക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല. ആത്മഹത്യ പ്രേരണ കുറ്റം, മനപൂർവമല്ലാത്ത നരഹത്യ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകൾ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ സമയത്താണ് സിഐയുടെ പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്.

മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് കേസിൽ ഒന്നാം പ്രതി. സുഹൈലിന്റെ പിതാവ് മൂന്നാം പ്രതിയും മാതാവ് റുഖിയാന രണ്ടാം പ്രതിയുമാണ്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവാഴ്ച്ച കൊച്ചി കോടതി വിധി പറയും. അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് മൊഫിയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെയെത്തിയ ഗവർണർ മൊഫിയയുടെ മാതാപിതാക്കളോടും ബന്ധുക്കളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.












Click it and Unblock the Notifications