എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് വിജിലൻസിൻ്റെ നടപടി. ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.

അതേസമയം, സംഭവത്തിൽ തൃക്കാക്കര കൗൺസിലർമാരുടെയും മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി അനൗദ്യോഗിക വിവരമുണ്ട്.

1


പണക്കിഴി വിവാദത്തിൽ കൗൺസിലർമാരുടെ മൊഴിയെടുക്കുന്നതിനൊപ്പം ചെയർപേഴ്സൺ അജിത് തങ്കപ്പനെയും വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. വിവാദം അന്വേഷിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നു സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് നടപടി.

2

വിജിലൻസ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ തൃക്കാക്കര കൗൺസിലർമാരുടെയും മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു.

അധ്യക്ഷ ഉൾപ്പെടെ നഗരസഭാ കൗൺസിലർമാർക്ക് വൈകാതെ നോട്ടിസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനകളിൽ വിജിലൻസ് സംഘത്തിന് കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിരിക്കുന്നത്.

3

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരിൽ നിന്നും ഉദ്യോഗസ്ഥർ പ്രാഥമിക ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം വിജിലൻസ് എസ്.പിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകി. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17 ന് തിരുവോണത്തിന് വാർഡുകളിൽ വിതരണം ചെയ്യാനുള്ള 15 ഓണക്കോടിക്കൊപ്പം 10,000 രൂപ അടങ്ങിയ കവർ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ നൽകിയെന്നാണ് പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണം.

4

പ്രതിപക്ഷ അംഗങ്ങൾ പണം തിരികെ നൽകിയ ശേഷം പരാതിയുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. പണം നൽകി എന്ന കാര്യം ഏതാനും ഭരണപക്ഷ അംഗങ്ങളും ശരിവച്ചതോടെ വിവാദം കൊഴുക്കുകയും അധ്യക്ഷ രാജിവയ്ക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്മിത സണ്ണി, യുഡിഎഫ് കൗൺസിലർമാരായ പി.ഡി.സുരേഷ്, രാധാമണി പിള്ള തുടങ്ങിയവരും അജിത തങ്കപ്പന് എതിരെയാണ് നിലപാടെടുത്തത്.

5

ഓണസമ്മാനം നൽകാനുള്ള പണം ചെയർപേഴ്സണ് എവിടെ നിന്നു ലഭിച്ചുവെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലൻസ് കൗൺസിലർക്കു പരാതി നൽകി. പിന്നാലെ, നഗരസഭാധ്യക്ഷ കൗൺസിലർമാർക്കു പണം നൽകിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. പണം തിരികെ നൽകിയെന്ന പേരിൽ ഇവരുടെ മുറിയിൽ വച്ചുള്ള വിഡിയോ പ്രതിപക്ഷം ആയുധമാക്കി. വിജിലൻസ് ഈ വിഡിയോയും പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

6

എന്നാൽ ഇത് എത്രത്തോളം വിശ്വാസ്യമാണെന്ന കാര്യത്തിൽ ഭരണപക്ഷം ആക്ഷേപം ഉന്നയിച്ചു. ഫൊറൻസിക് പരിശോധനയിലൂടെ വിഡിയോ യഥാർഥമാണോയെന്ന് പരിശോധിക്കുമെന്നായിരുന്നു വിജിലൻസ് നിലപാട്. സംഭവത്തിൽ കമ്മിഷനെ നിയോഗിച്ച് ആരോപണങ്ങൾ വസ്തുതാരഹിതമാണെന്ന കണ്ടെത്തൽ കോൺഗ്രസ് നടത്തിയിരുന്നു. നഗരസഭയിലെ ഗ്രൂപ്പുകളിയും ഗൂഢാലോചനയുമാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു വാദം.

പാടാത്ത പൈങ്കിളി... പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

Ernakulam
English summary
Vigilance will question chairperson Ajitha Thankappan in the money laundering controversy in Thrikkakara municipality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X