എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാനരൻ: പുലിവാല് പിടിച്ച് അധികൃതർ, ദൃശ്യങ്ങള്‍ പുറത്ത്!!

  • By Desk
Google Oneindia Malayalam News

നെടുമ്പാശേരി: സുരക്ഷ മറികടന്ന് വിമാനത്താവള ടെർമിനലിൽ എത്തിയ വാനരൻ അധികൃതർക്ക് തലവേദനയായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവലത്തിലെ ടി 3 ടെർമിനലിലെത്തിയ വാനരനാണ് അധിക‌ൃതർക്ക് തലവേദനയായത്. ഇന്നലെ 5 മണിയോടെയാണ് കുരങ്ങിനെ കണ്ടത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ട് ദിവസമായി ഈ ഭാഗത്ത് ഉണ്ടായിരുന്നുവെന്ന് മനസിലായി.

monkeyinairpor

വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും കണ്ണ് വെട്ടിച്ച് എങ്ങനെ അകത്ത് കടന്നു എന്നത് ഇതു വരെ കണ്ടെത്താനായിട്ടില്ല. സുരക്ഷിതമായി കുരങ്ങിനെ പിടികൂടാനാണ് ശ്രമിക്കുന്നത്. ജീവനക്കാർ പിടിക്കാൻ ശ്രമിച്ചതോടെ കുരങ്ങ് ലിഫ്റ്റിലേക്ക് ഓടിക്കയറി. ഇതോടെ ലിഫ്റ്റിന്‍റെ പ്രവർത്തനം തടസപ്പെട്ടു. ഇപ്പോൾ ലിഫ്റ്റിന്‍റെ അടിഭാഗത്തുള്ള കുരങ്ങനെ വലവച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷ ജീവനക്കാർ.

Ernakulam
English summary
monkey in nedumbassery airport make threat to officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X