മോന്‍സനെതിരായ ബലാത്സംഗ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്തു
കൊച്ചി: ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിത പുല്ലയിലിനെ ചോദ്യം ചെയ്തു. മോണ്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് ഇവര്‍. ക്രൈംബ്രാഞ്ചാണ് ഇവരെ ചോദ്യം ചെയ്തത്. എറണാകുളം ക്രൈംബ്രാഞ്ചില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇരയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തിയെന്നാണ് കേസ്. ബലാത്സംഗ കേസിലെ പരാതിക്കാരിയാണെന്ന് അറിയാതെയാണ് പേര് പറഞ്ഞതെന്നാണ് അനില്‍ പുല്ലയില്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇവരുടെ മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇവര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
എന്റെ കൂടെയുള്ള സ്ത്രീകള്‍ ഇപ്പോഴുമുണ്ട് കൂടെ.... നിങ്ങളെ കാണുകയേ വേണ്ട, വീണ്ടും വിനായകന്
കഴിഞ്ഞ വര്‍ഷമെടുത്ത കേസാണിത്. ഇവരെ ഇപ്പോഴാണ് ചോദ്യം ചെയ്യുന്നത്. മോണ്‍സനെതിരായ പീഡനത്തിന് പരാതി നല്കിയ യുവതിയുടെ പേരാണ് മോന്‍സന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്തുവിട്ടെന്നും ആരോപണമുണ്ട്. മോന്സന് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും, വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്കി ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമായിരുന്നു പരാതി നല്കിയ യുവതിയുടെ വെളിപ്പെടുത്തല്‍. മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും, അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവരാണെന്നും യുവതി പറഞ്ഞു.
മോന്‍സന്റെ വീട്ടില്‍ സ്റ്റാഫായിട്ടാണ് ഇവര്‍ ജോലിക്ക് പോയത്. നിരന്തരമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. അതേസമയം അനിതയെ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ നിന്ന് പുറത്താക്കി. പ്രതിനിധി പട്ടികയില്‍ ഇവരുടെ പേരില്ലായിരുന്നു. എന്നാല്‍ സഭാ സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് പരിസരത്ത് ഇവര്‍ സജീവമായിരുന്നു. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ വാച്ച് ആന്റ് വാര്‍ഡ് അനിതയെ പുറത്തിറക്കുകയായിരുന്നു. പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അനിത പുല്ലയിലുണ്ടായിരുന്നു.
ഉന്നത സ്വാധീനവും ബന്ധങ്ങളും പുരാവസ്തു തട്ടിപ്പില്മോന്സന് വേണ്ടി ഉപയോഗിക്കപ്പെടുത്തിയെന്നാണ് അനിതയ്ക്കെതിരെയാ പരാതി. മോന്‍സന്റെ തട്ടിപ്പ് അറിഞ്ഞപ്പോള്‍ തന്നെ സൗഹൃദത്തില്‍ നിന്ന് പിന്മാറിയതായി അനിത പറഞ്ഞിരുന്നു. കള്ളപണ ഇടപാടില്‍ ഇഡിയുടെ അന്വേഷണ പരിധിയിലും ഇവരുണ്ട്. അതേസമയം എങ്ങനെ അനിത നിയമസഭാ സമുച്ഛയത്തില്‍ കടന്നുവെന്നതും സംശയാസ്പദമാണ്. മാധ്യമങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണമാണ് പ്രവേശത്തിനുണ്ടായിരുന്നത്. അനിത പുല്ലയില്‍ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കയുടെ മറുപടി.
തെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യ