എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ബസ്‌ബേയില്‍ കയറാത്തതിനാല്‍ ഗതാഗതക്കുരുക്കും തുടര്‍കഥയാകുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ബസ്‌ബേയില്‍ കയറാത്തതിനാല്‍ അകടവും,ഗതാഗതക്കുരുക്കും തുടര്‍കഥയാകുന്നു. നഗര ഹൃദയമായ മൂവാററുപുഴ കച്ചേരിത്താഴത്തെ ബസ് ബേയാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കുന്നത്. കോട്ടയം , തൊടുപുഴ ,പിറവം ഭാഗത്തേക്കുള്ള ബസുകളില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ബസ്‌ബേ സ്ഥാപിച്ചിട്ട് പതിറ്റാണ്ടുകളായി. പിറവം,തൊടുപുഴ ഭാഗത്തേക്കള്ള സ്വകാരൃ ബസുകള്‍ ഒഴിച്ച് മറ്റ് കെഎസ് ആര്‍ടിസി ബസുകള്‍ ഒന്നും ബസ്‌ബേയില്‍ കയറാറില്ല.

മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

മുവാറ്റു പുഴ ടൗണിലേക്ക് എത്തുന്ന ബസുകളും കോട്ടയം, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വ്വീസ് ബസുകളും റോഡില്‍ നിര്‍ത്തി യാണ് യാത്രക്കാരെ കയറ്റുന്നതും, ഇറക്കുന്നതും. സ്വകാരൃ ബസുകള്‍ ആളെ എടുത്ത് ഉടന്‍ പോകണമെന്നാണ് നിര്‍ദ്ദേശമെങ്കെലും മിനിറ്റുകളോളം സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് ആളെ എടുക്കുന്നതും പതിവാണ്. ഇതുമൂലം കെഎസ്ആര്‍ടി സി ബസുകള്‍ ബസ്‌ബേയില്‍ കയറാതെ എളുപ്പത്തിന് റോഡില്‍ തന്നെ നിര്‍ത്തുകയാണ് പതിവ് .

KSRTC bus

ഇതിനെതിരെ നടപടി സ്വികരിക്കുവാന്‍ ട്രാഫിക്ക് പോലീസും തയ്യാറാകുന്നില്ല. സ്റ്റോപ്പിന് തൊട്ടടുത്ത് പോലീസ് എയ്ഡ് പോസ്റ്റും, എഎസ്‌ഐ ഉള്‍പ്പടെയുള്ള പോലീസ് ഉദേൃാഗസ്ഥരുണ്ടെങ്കെലും ഇവര്‍ ഇതൊന്നും കാണുന്നില്ല. ഗതാഗത ഉപദേശക സമതി കച്ചേരിത്താഴത്തെ, അപകടങ്ങളും,ഗതാഗതക്കുരുക്കും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ല. എല്ലാ ബസുകളും ബസ് ബേയില്‍ കയറണമെന്ന നിര്‍ദ്ദേശം ഉയരാറുണ്ടെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം റോഡില്‍ നിര്‍ത്തിയാണ് ആളെഎടുക്കുന്നത്.

യാത്രക്കാരുടെ ബസ്‌കാത്തിരുപ്പ് കേന്ദ്രം റോഡിലെ മീഡിയന്‍ തന്നെയാണ്.വീതികുറഞ്ഞ മീഡിയനി ല്‍ കയറിനില്‍ക്കുന്ന യാത്രക്കാര്‍ റോഡില്‍ വീഴുന്നതും,അപകടപ്പെടുന്നതും പതിവു കാഴ്ചയാണ്. ഏതാനം നാളുകള്‍ക്കുമുമ്പ് കോട്ടയത്തേക്ക് പോകാന്‍ ബസ് കാത്ത് നിന്ന യാത്രക്കാരി ബസ് വരന്നതുകണ്ടതിനെ തുടര്‍ന്ന് മീഡയനില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണത് ആശങ്ക പരത്തി. തലനാരിഴക്കാണ് ഇവര്‍ ബസ്ടയറുകള്‍ക്കടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. അപകടങ്ങളും, ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കംബസ്‌ബേയില്‍ കയറ്റി നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും, കയറ്റു ന്നതിനും സംവിധാനം ഉണ്ടാക്കണമെന്ന യാത്രക്കാരുടെ ആവശൃം.

Ernakulam
English summary
Moovattupuzha Kazherithazhath bus bey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X