കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചു: മൂവാറ്റുപുഴയിൽ പോലീസ് പിടിച്ചെടുത്തത് നൂറ് ചാക്ക് സാധനങ്ങൾ
മൂവാറ്റുപുഴ: കൊവിഡിനിടെ കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച നൂറു ചാക്ക് റേഷൻ സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. മൂവാറ്റുപുഴ പോലീസാണ് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. പെഴക്കാപ്പിള്ളി സ്വദേശി വലിയപറമ്പിൽ അജാസിന്റെ വീട്ടിൽനിന്നാണ് അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പോലീസ് പിടിച്ചെടുത്തത്.
കോവിഡ് കാലത്ത് പൊതുജനങ്ങൾക്ക് റേഷൻകട വഴി നൽകാൻ സംസ്ഥാന സർക്കാർ നൽകിയ അരിയും, ഗോതമ്പു ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങളാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. കരിഞ്ചന്തയിൽ വിൽക്കാൻ 70 കിലോയുടെ ചാക്കുകളിലാക്കി സൂക്ഷിച്ച് നൂറുകണക്കിന് റേഷൻ സാധനങ്ങൾ ആണ് പോലീസ് പിടിച്ചെടുത്തത്. വെള്ള അരി, കുത്തരി, പച്ചയരി, ഗോതമ്പ് തുടങ്ങിയ റേഷൻ സാധനങ്ങൾ കൊവിഡ് കാലത്ത് കരിഞ്ചന്തയിൽ
വിൽക്കാനായി വിതരണം ചെയ്ത സാധനങ്ങൾ സൂക്ഷിച്ച് വെച്ച അജാസിന് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുള്ളത്.

താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ തുടങ്ങിയവരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. റേഷൻ സാധനങ്ങൾ ഏത് റേഷൻ കടയിൽ നിന്നുള്ളതാണെന്നും, സാധനങ്ങൾ പൂഴ്ത്തിവെച്ച സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എന്ന് സപ്ലൈ വകുപ്പും അറിയിച്ചിട്ടുണ്ട്.
റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള ശ്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications