സിനിമയിൽ അവസരം നൽകാമെന്നു പീഡിപ്പിച്ച പരാതി; യുവതി കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്
കൊച്ചി: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു നിർമാതാവ് പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയ യുവതി കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചതായും ഫ്ലാറ്റിലെ പീഡനത്തിനു ശേഷവും നിർമാതാവ് വേട്ടയാടിയെന്നും യുവതിയുടെ വെളിപ്പെടുത്തൽ.
കത്രിക്കടവിലെ ഫ്ലാറ്റിൽ 2017 ഏപ്രിലിൽ ആയിരുന്നു മാനഭംഗം. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാൻ സംവിധായകനുമായി സംസാരിക്കാനെന്നു പറഞ്ഞാണ് ഫ്ലാറ്റിൽ വിളിച്ചു വരുത്തിയത്. എന്നാൽ സംവിധായകൻ ഉണ്ടായിരുന്നില്ല. തുടർന്നാണു ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയത്. ഉടൻ നിർമിക്കുന്ന സിനിമയിൽ അവസരം നൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ, സിനിമയിൽ വേഷം കിട്ടിയില്ല.













Click it and Unblock the Notifications