മകന്റെ ആക്രണം: കുത്തേറ്റ അമ്മ ചികിത്സയ്ക്കിടെ മരിച്ചു, ആക്രമിച്ചത് മദ്യലഹരിയില്‍
കൊച്ചി: മകന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോടാണ് സംഭവം. മകന്‍ കിരണിന്റെ ആക്രമണത്തെ തുടര്‍ന്ന് നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണം. പ്രതി കിരണ്‍ നിലവില്‍ ആലു സബ് ജയിലില്‍ റിമാന്‍ഡിലാണ്. സംഭവം നടന്നതിന് പിന്നാലെ പ്രതി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഗസ്റ്റ് ഒന്നിന് വീട്ടില്‍വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മേരിക്ക് കുത്തേറ്റത്. ആക്രമണത്തില്‍ മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. മദ്യ ലഹരിയിലെത്തിയ മകന്‍ കിരണ്‍ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് മേരിയെ എത്തിച്ചത്. അവിടെ നിന്ന് വയറി ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ മേരിയെ എത്തിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കിരണിനെ പൊലീസ് പിടികൂടുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍












Click it and Unblock the Notifications