എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്ര​തി​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്തി​നും കേ​സ്

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​റു പ്ര​തി​ക​ളെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടാം പ്ര​തി കോ​യ​മ്പ​ത്തൂ​ർ പാ​പ്പ​നാ​ക്കി​യം പാ​ള​യം ശ്രീ​കാ​ളി​യ​മ്മ​ൻ സ്ട്രീ​റ്റ് 37ൽ ​സെ​ൽ​വ​ൻ (49), പ​ത്താം​പ്ര​തി കാ​ഞ്ചി​പു​രം പോ​ള​പ്പാ​ക്കം സ​ഭാ​പ​തി ന​ഗ​ർ ബി ​ബ്ലോ​ക്കി​ൽ അ​റു​മു​ഖം (43), പ​തി​നൊ​ന്നാം പ്ര​തി ചെ​ന്നൈ തി​രു​വ​ള്ളൂ​ർ വി​ഘ്നേ​ശ്വ​ര ന​ഗ​ർ 448ൽ ​ഇ​ള​യ​രാ​ജ (39), പ​ന്ത്ര​ണ്ടാം പ്ര​തി വി​ഘ്നേ​ശ്വ​ര ന​ഗ​റി​ൽ ദീ​പ‌​ൻ രാ​ജ് (49), ഇ​യാ​ളു​ടെ മ​ക്ക​ളാ​യ പ​തി​മൂ​ന്നാം പ്ര​തി അ​ജി​ത്ത് (24), പ​തി​നാ​ലാം പ്ര​തി വി​ജ​യ് (22) എ​ന്നി​വ​രെ​യാ​ണ് ഒരാഴ്ചത്തേയ്ക്ക് വടക്കേക്കര പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. ഇ​ന്ന​ലെ ഉച്ചയ്ക്കാണു പ്രതികളെ പ​റ​വൂ​ർ മജിസ്ട്രേറ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്തു കസ്റ്റഡി അപേക്ഷ കോടതി ഉടൻ പരിഗണിക്കുകയായിരുന്നു.

<strong>രാജ്യത്തെ കോണ്‍ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല്‍ പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ച</strong>രാജ്യത്തെ കോണ്‍ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല്‍ പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ച

അ​നി​ൽ​കു​മാ​ർ, പ്ര​ഭു, ര​വി എ​ന്നീ പ്ര​തി​ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റം കൂ​ടി ചു​മ​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടാം പ്ര​തി സെ​ൽ​വ​ൻ മ​നു​ഷ്യ​ക്ക​ട​ത്തി​ൽ ‌സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​യാ​ളാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി ശ്രീ​കാ​ന്ത​നൊ​പ്പം മ​നു​ഷ്യ​ക്ക​ട​ത്തി​ന് ആ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ബോ​ട്ട് വാ​ങ്ങു​ന്ന​തി​ലും താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. ഇ‍യാ​ൾ പ​ല​ത​വ​ണ മു​ന​മ്പ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സെൽവന്‍റെ നാല് മക്കളും ബോട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

munambamhumantrafficking-1

ഇവരെ സൗജന്യമായിട്ടാണ് കൊണ്ടു പോയത്. ദീ​പ​ൻ​രാ​ജും മ​ക്ക​ളാ​യ അ​ജി​ത്ത്, വി​ജ​യ് എ​ന്നി​വ​രും ഇ​ള​യ​രാ​ജ്, അ​റു​മു​ഖ​ൻ തു​ട​ങ്ങി​യ​വ​രും ശ്രീകാന്തന്‍റെ സ​ഹാ​യി​ക​ളാ​ണ്. ഇ​വ​രി​ൽ ദീ​പ​ൻ​രാ​ജ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ല​വ​ട്ടം പോ​യി​ട്ടു​ണ്ടെ​ന്നു പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ക​ളി​ൽ നി​ന്നും കൂടുതൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ച് പൊ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ​ലു​വ​യി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളെ ഐ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തു.

ഹൈ​ക്കോ​ട​തി​യു​ടെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണു മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റം (ഐ​പി​സി 370) കൂ​ടി ചു​മ​ത്തി​യ​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന അ​നി​ൽ​കു​മാ​ർ, പ്ര​ഭു, ര​വി എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റം ചു​മ​ത്താ​ത്ത​തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണു നേ​ര​ത്തേ ചു​മ​ത്തി​യ​ത്. മു​ന​മ്പം തീ​ര​ത്തെ മാ​ല്യ​ങ്ക​ര ബോ​ട്ട് യാ​ർ​ഡി​ന് സ​മീ​പ​ത്തു നി​ന്നും ജ​നു​വ​രി 12നു ​പു​ല​ർ​ച്ചെ‍യാ​ണ് ശ്രീ​ല​ങ്ക​ൻ വം​ശ​ജ​രു​ൾ​പ്പെ​ട്ട 78 പേ​ർ ഇ​ന്ത്യ വി​ട്ട​ത്. മു​ന​മ്പം സ്വ​ദേ​ശി ജി​ബി​ൻ ആ​ന്‍റ​ണി​യു​ടെ ദ​യാ​മാ​ത ര​ണ്ട് എ​ന്ന മ​ത്‌​സ്യ​ബ​ന്ധ​ന ബോ​ട്ട് 1.2 കോ​ടി രൂ​പ​യ്ക്കു വി​ല​യ്ക്ക് വാ​ങ്ങി രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ആ​ൾ​ക്കാ​രെ​യും ക​യ​റ്റി പു​റ‌​പ്പെ​ട്ട​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മാ​ല്യ​ങ്ക​ര യാ​ഡി​ന് സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ൽ ബാ​ഗു​ക​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു മ​നു​ഷ്യ​ക്ക​ട​ത്തു പു​റ​ത്താ​യ​ത്. ചെ​റാ​യി ബീ​ച്ചി​ലെ വാ​ലി ഹോ​ട്ട​ൽ വ​ള​പ്പി​ലും ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​റ​ണാ​കു​ളം എ​സ്പി രാ​ഹു​ൽ ആ​ർ നാ​യ​ർ, അ​ഡി​ഷ​ണ​ൽ എ​സ്പി എ.​ജെ.​സോ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ വം​ശ​ജ​ൻ ശ്രീ​കാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന‌ു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ബോ​ട്ടി​ൽ ഇ​ന്ത്യ വി​ട്ട​വ​രി​ൽ ഇ‍യാ​ളും കു​ടും​ബ​വും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ പേ​രും ന്യൂ​ഡ​ൽ​ഹി അം​ബേ​ദ്ക​ർ കോ​ള​നി നി​വാ​സി​ക​ളാ​ണ്.

ബോ​ട്ട് വാ​ങ്ങാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​യാ​ളാ​ണ് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ ര​വി​കു​മാ​ർ. പ്ര​ഭു​വും ര​വി​യും ആ​ൾ​ക്കാ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ബോ​ട്ടി​ൽ ഇ​ന്ത്യ വി​ടാ​ൻ തയാ​റെ​ടു​ത്തെ​ങ്കി​ലും തി​ര​ക്കു മൂ​ലം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. 78 അം​ഗ സം​ഘ​വു​മാ​യി ബോ​ട്ട് എ​വി​ടെ​യാ​ണ് എ​ത്തി​യ​തെ​ന്ന് ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പടം... മുനമ്പം മനുഷ്യക്കടത്തു കേസിൽ അറസ്റ്റിലായവർ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ.

Ernakulam
English summary
munambam human trafficking: accused sents police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X