ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
എറണാകുളം: ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഇടുക്കിയിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളില്‍ എസ് എഫ് ഐ ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് കെ എസ് യു ആരോപിച്ചു. ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് ഇന്ന് ഉച്ചയ്ക്ക് കൊല്ലപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് എഫ് ഐ ആരോപിച്ചിരുന്നു. ധീരജിനൊപ്പം മറ്റൊരു വിദ്യാര്‍ത്ഥിയ്ക്കും കുത്തേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications