എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് സമരത്തിൽ പങ്കെടുക്കാതെ മുസ്ലിം ലീഗ് പ്രതിഷേധം; കാരണമിതാണ്...

കളമശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത് മുസ്ലിം ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെയായിരുന്നു

Google Oneindia Malayalam News

കളമശേരി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് സമരം സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നടത്തിയ സമരത്തിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധമാണ് ശ്രദ്ധേയമായത്. ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കത്തിൽ കളമശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടപ്പിച്ച സമരത്തിൽ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നു.

വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍

Muslim League

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

കളമശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത് മുസ്ലിം ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെയായിരുന്നു. എന്നാൽ അദ്ദേഹം അസൗകര്യം അറിയിച്ചു. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ മകനും യൂത്ത് ലീഗ് ജില്ലാ നേതാവുമായ വി.ഇ അബ്ദുൾ ഗഫൂറിനെ ഉദ്ഘാടകനാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിന്റെ ഈ ആവശ്യം തള്ളിയ കോൺഗ്രസ് യുഡിഎഫിലെ മുതിർന്ന നേതാവ് ഉദ്ഘാടകനായാൽ മതിയെന്ന് നിലപാടിൽ ഉറച്ചു നിന്നു. ഇതിൽ പ്രതിഷേധിച്ചാണു സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നു യു‍ഡിഎഫ് മണ്ഡലം കൺവീനറും ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പൻ പറഞ്ഞു. സമരത്തിന്റെ കാര്യം ലീഗ് നേതൃത്വം പാർട്ടിയുടെ മണ്ഡലം ഭാരവാഹികളെ അറിയിച്ചില്ലെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് വി.ഇ അബ്ദുൾ ഗഫൂറായിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റിൽ എന്നാൽ സിപിഎമ്മിന്റെ പി രാജീവിനോട് അബ്ദുൾ ഗഫൂർ പരാജയപ്പെട്ടു. പിതാവ് വി.കെ ഇബ്രാഹിം കുഞ്ഞായിരുന്നു കഴിഞ്ഞ തവണകളിലെല്ലാം ഇവിടെ നിന്ന് വിജയിച്ചത്.

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പിൻഗാമിയായി മകനെ അവതരിപ്പിച്ചതിൽ മുസ്ലിം ലീഗിൽ തന്നെ അന്ന് മുതൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗം ഇപ്പോൾ അബ്ദുൾ ഗഫൂറിന്റെ കടന്ന് വരവ് സ്വാഗതം ചെയ്തട്ടില്ല. അതിനിടയിലാണ് ഐക്യ ജനാധിപത്യ മുന്നണിയിലെയും പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

കേസിൽ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം തലത്തിലാണ് യുഡിഎഫ് സമരം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേമത്തും ഉമ്മൻചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

Ernakulam
English summary
Muslim League step backed from UDF strike conflict between congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X