• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുഹൃത്തും സഹോദരിയും പ്രണയത്തിലാണെന്നറിഞ്ഞു, രണ്ട് കയ്യിലും വാളുമായി ബേസില്‍ എത്തി; ക്രൂരമായി വെട്ടി

മൂവാറ്റുപുഴ: പ്രണയബന്ധം ആരോപിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദുരഭിമാനമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ദളിത് യുവാവയ അഖില്‍ ശിവനും സഹോദരിയും തമ്മിലുള്ള പ്രണയ ബന്ധത്തെ മുഖ്യപ്രതിയായ സഹോദരന്‍ ബേസില്‍ എല്‍ദോസ് എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അഖിലിനെ വധിക്കാന്‍ നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയെ സഹായിച്ച 17കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്താന്‍ ഈ 17 വയസുകാരന്‍ സഹായിക്കുകയായിരുന്നു. വിശദാംശങ്ങളിലേക്ക്..

പ്രണയം പ്ലസ് ടു മുതല്‍

പ്രണയം പ്ലസ് ടു മുതല്‍

എറണാകുളത്തെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് അഖില്‍. ബേസിലിന്റെ സഹോദരിയുമായി പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതല്‍ക്കാണ് പ്രണയം ആരംഭിച്ചത്. ഇത് വീട്ടിലറിഞ്ഞതോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെ എതിര്‍ക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരയതിനാലും ജാതി അധിക്ഷേപിച്ചുമാണ് വീട്ടുകാര്‍ എതിര്‍ത്തത്. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ സഹോദരിയും അഖിലും തയ്യാറായിരുന്നില്ല.

വകവരുത്താന്‍

വകവരുത്താന്‍

പ്രണയത്തില്‍ നിന്നും ഇരുവരും പിന്മാറാന്‍ തയ്യാറാവാത്തതോടെയാണ് സഹോദരന്‍ ബേസിലിനെ വെട്ടിക്കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി ബേസില്‍ വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അഖിലിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അഖില്‍ കാര്യമായി എടുത്തില്ല. തുടര്‍ന്ന് മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ വെട്ടിക്കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. കഴുത്തിനാണ് അഖിലിന് വെട്ടേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖില്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സെക്കന്റുകള്‍ക്കുള്ളില്‍

സെക്കന്റുകള്‍ക്കുള്ളില്‍

മെഡിക്കല്‍ സ്‌റ്റോറിലുണ്ടായിരുന്നു അഖിലിനെ വിളിച്ചുവരുത്തി കഴുത്തിനും കൈക്കും ബേസില്‍ വെട്ടുകയായിരുന്നു. എല്ലാം സെക്കന്റുകള്‍ക്കുള്ളിലാണ് അവസാനിച്ചത്. അഖിലിന്‍െ ഒപ്പമുണ്ടായ ഒരു സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. കണ്ടു നിന്നവര്‍ അഖില്‍ കൊല്ലപ്പെട്ടെന്നാണ് കരുതിയത്. ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യം വച്ചാണ് ബേസില്‍ അവിടെ എത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ 17കാരനാണ് ബേസിലിനെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചത്.

സ്‌കൂളില്‍ ഒരുമിച്ച്

സ്‌കൂളില്‍ ഒരുമിച്ച്

കൊല്ലാന്‍ ശ്രമിച്ച ബേസില്‍ എല്‍ദോസും വെട്ടേറ്റ അഖിലും തമ്മില്‍ ഒരുമിച്ച് സ്‌കൂളില്‍ പഠിച്ചവരാണ്. ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളുമായിരുന്നു. ഇതിനിടെയാണ് സഹോദരി അഖിലുമായി പ്രണയത്തിലായത്. എന്നാല്‍ അഖിലിനെ ആക്രമിക്കാന്‍ മകന്‍ പോയ വിവരം അറിയില്ലായിരുന്നെന്ന് ബേസിലിന്റെ കുടുംബം പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം പിതാവിന്റെ പോക്കറ്റില്‍ നിന്നും പണമെടുത്താണ് ബേസില്‍ പോയത്. എന്നാല്‍ കൊലപ്പെടുത്താന്‍ വാളുമെടുത്ത് പോകുന്ന കാര്യം സഹോദരിക്ക് അറിയാമായിരുന്നു. ഇക്കാര്യം സഹോദരി അഖിലിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

 അന്വേഷണം ശക്തമാക്കി പൊലീസ്

അന്വേഷണം ശക്തമാക്കി പൊലീസ്

ഒളിവില്‍ പോയ പ്രതി ബേസിലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിലാണ് കടന്നുകളഞ്ഞത്. അതേസമയം, കേസില്‍ ഇപ്പോള്‍ അറസ്റ്റിലായത് കോതമംഗലം സ്വദേശിയായ 17കാരനാണ്. 17കാരനുമായാണ് ബേസില്‍ അഖിലിനെ ആക്രമിക്കാന്‍ പോയത്.

Ernakulam

English summary
Muvattupuzha Murder Attempt; 17-year-old Boy arrested for helping Defendant Basil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X