എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിയറ്റ്നാം സിനിമകളുടെ പ്രദര്‍ശനവുമായി ബിനാലെ ചലച്ചിത്രോത്സവം

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തക ശ്വേത കിഷോര്‍ ക്യൂറേറ്റ് ചെയ്ത വിയറ്റ്നാം സിനിമകളുടെ പ്രദര്‍ശനം കൊച്ചി-മുസിരിസ് ബിനാലെയില്‍ നടക്കും. ഫെബ്രുവരി 1 മുതല്‍ 4 വരെ 9 വിയറ്റ്നാം സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ലെറ്റേഴ്സ് ഫ്രം പാണ്ഡുരംഗ, വിയറ്റ്നാം ദി മൂവി(ഫെബ്രു 1), ലവ് മാന്‍ ലവ് വുമണ്‍(ഫെബ്രു 2) ദി സിറ്റി ഓഫ് മിറേഴ്സ്, മാര്‍സ് ഇന്‍ ദി വെല്‍(ഫെബ്രു 3), മൈ ഫാദര്‍ ദി ലാസ്റ്റ് കമ്മ്യൂണിസ്റ്റ്, സമ്മര്‍ അറ്റെന്‍ഷന്‍(ഫെബ്രു 4) എന്നിവയാണ് ബിനാലെ ആര്‍ട്ടിസ്റ്റ്സ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനിലാണ് ചലച്ചിത്ര പ്രദര്‍ശനം.

vietnammovie-154

ആഗ്രഹങ്ങളെ ചൂഷണം ചെയ്യുന്നതും, സാധാരണത്വം, അപരചിതത്വം, എന്നീ മാനങ്ങളെ സംബന്ധിക്കുന്നതുമാണ് സിനിമകളെന്ന് ക്യൂറേറ്റര്‍ ശ്വേത കിഷോര്‍ പറഞ്ഞു. കലയെ സംബന്ധിച്ച് വിജ്ഞാനം എന്നത് രേഖപ്പെടുത്തിയ ഒന്നാണ്. ചില ചരിത്രസന്ധികളെയും സംഭവങ്ങളെയും സംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് കലയെന്നും അവര്‍ പറഞ്ഞു.

ആഗോളീകരണത്തിന്‍റെ കാലഘട്ടത്തിലെ വിയറ്റ്നാം പശ്ചാത്തലത്തിലൊരുക്കിയിട്ടുള്ളതാണ് സിനിമകള്‍. ആധുനിക സിനിമ മാധ്യമത്തിന്‍റെ സഹായത്തോടെ വിയറ്റ്നാമിന്‍റെ മാറുന്ന മുഖം വരച്ച് കാട്ടാന്‍ സഹായിക്കുന്ന സിനിമകളാണിത്.

സംസ്ക്കാരം, ജനത, സമൂഹം എന്നിവ തമ്മിലുള്ള ബന്ധം സ്വതന്ത്ര കലയും സിനിമയും എങ്ങിനെ മനസിലാക്കുന്നു എന്ന് പരിശോധിക്കുകയാണ് ശ്വേത കിഷോര്‍. ഇന്ത്യന്‍ ഡോക്യുമെന്‍ററി ഫിലിം ആന്‍ഡ് ഫിലിം മേക്കേഴ്സ്; ഇന്‍ഡിപെന്‍ഡന്‍സ് ഇന്‍ പ്രാക്ടീസ് എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് അവര്‍. മെല്‍ബണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യ ഇന്‍ ഫ്ളക്സ്, ലിവിംഗ് റെസിസ്റ്റന്‍സ് എന്ന വിഭാഗത്തിന്‍റെ ക്യൂറേറ്ററായിരുന്നു അവര്‍. നിലവില്‍ ഹോചിമിന്‍ സിറ്റിയിലെ ഫാക്ടറി കണ്ടംപററി ആര്‍ട്സ് സെന്‍ററിലെ മൂവിംഗ് റീല്‍സ്, എ സോഷ്യല്‍ ഡയലോഗ് എന്ന വിഭാഗം ക്യൂറേറ്റ് ചെയ്യുകയാണ് ശ്വേത.


വിയറ്റ്നാമിലെ സ്ത്രീകളുടെയും സമകാലീനകലാകാരډാരുടെയും സഹകരണത്തോടെ വിയറ്റ്നാമിലെ ആര്‍ എം ഐ ടി സര്‍വകലാശാലയില്‍ ഡോക്യുമെന്‍ററി ഒരുക്കുകയാണ് ശ്വേത. സമകാലീനകലാ സംസ്കാരത്തിലെ ലിംഗസമത്വമാണ് വിഷയം.

Ernakulam
English summary
Muziris biennale releases vietnam movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X