Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ഓഫീസുകളുടെ സേവനത്തിൽ തൃപ്തരാണോ? ആപ്പിലൂടെ നിങ്ങൾക്ക് മാർക്കിടാം

എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവനം നിങ്ങൾക്ക് തൃപ്തികരമാണോ? ഏതെങ്കിലും ഓഫീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കാരണമില്ലാതെ മുടങ്ങുന്നതായി തോന്നുന്നുണ്ടോ? ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ വിലയിരുത്താനായി 'എന്റെ ജില്ലാ' ആപ്പ് തയ്യാറായി കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിനായി എൻ. ഐ. സി തയ്യാറാക്കിയ ആപ്പ് ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ ക്ഷേമകരവും മികവുറ്റതും ആക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.

ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുകൾ കണ്ടെത്തുക, ടെലിഫോൺ വഴി ബന്ധപ്പെടുക,തുടങ്ങിയ സേവനങ്ങളും ആപ്പ് വഴി ലഭ്യമാകും. സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും പ്രവർത്തനം, പോരായ്മകൾ, കോട്ടങ്ങൾ, തുടങ്ങിയവയും വിലയിരുത്താൻ ആപ്പ് വഴി സാധിക്കും. ഓരോ സ്ഥാപനത്തിനും 1 * മുതൽ 5* വരെ നൽകാൻ ആവും. റേറ്റിംഗ് കളക്ടറേറ്റിൽ രേഖപ്പെടുത്താനും വിലയൊരുത്താനും ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ekm

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ലാ ' ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരുടെ നമ്പറുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.രജിസ്റ്റർ ചെയ്ത ശേഷം സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും റേറ്റ് ചെയ്യാനും സാധിക്കും. ആപ്പ് ഡൗൺലോഡ് ചെയ്യാനായി https://play.google.com/store/apps/details?id=org.nic.entejilla സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+