എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാവിക ആസ്ഥാനത്തെ അപകടം; സുരക്ഷാ വീഴ്ച പരിശോധിക്കും, ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ ധ്രു​വ് നി​ർ​ത്തി​യി​ടു​ന്ന ഹാ​ങ്ങ​റി​ലു​ണ്ടാ​യ അ​പ​ക​ടം ഗു​രു​ത​രം

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ദ​ക്ഷി​ണ നാ​വി​ക സേ​നാ ആ​സ്ഥാ​ന​ത്തു നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നു‌ നാ​വി​ക സേ​ന പ​രി​ശോ​ധി​ക്കും. അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​വി​ക സേ​ന പ്ര​ഖ്യാ​പി​ച്ച കോ​ർ​ട്ട് ഓ​ഫ് എ​ൻ​ക്വ​യ​റി​യു​ടെ പ​രി​ധി​യി​ൽ ഇ​തു​മു​ൾ​പ്പെ​ടും. കൊ​ച്ചി കേ​ന്ദ്ര​മാ​യു​ള്ള ദ​ക്ഷി​ണ നാ​വി​ക സേ​ന​യു​ടെ എ​യ​ർ സ്റ്റേ​ഷ​ൻ ഐ​എ​ൻ​എ​സ് ഗ​രു​ഡ​യി​ലാ​ണ് നാ‌​വി​ക‌ സേ​ന​യു​ടെ യു​ദ്ധ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും നി​ർ​ത്തി​യി​ടു​ന്ന​ത്.

<strong>വയനാട്ടില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി; കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കും; നിലവിലുള്ളത് നാലെണ്ണം മാത്രം</strong>വയനാട്ടില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി; കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കും; നിലവിലുള്ളത് നാലെണ്ണം മാത്രം

ഇ​ന്ത്യ ത​ദ്ദേ​ശി​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ഡ്‌​വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ (എ‌​എ​ൽ​എ​ച്ച്) ഇ​ന​ത്തി​ൽ​പ്പെ​ട്ട് ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഹാ​ങ്ങ​റു​ക​ളി​ൽ ഒ​ന്നി​ലാ​യി​രു​ന്നു നാ​വി​ക സേ​ന​യെ ഞെ​ട്ടി​ച്ച അ​പ​ക​ടം. ഗു​രു​ത​ര വീ​ഴ്ച​യാ​യി​ട്ടാ​ണു നാ​വി​ക സേ​ന ഇ​തി​നെ കാ​ണു​ന്ന​ത്. സ്ക്വാ​ഡ്ര​ൺ 322 ൽ ​ഉ​ൾ​പ്പെ​ടു​ന്ന ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും എ​യ​ർ സ്റ്റേ​ഷ​നി​ലെ ഹാ​ങ്ങ​റു​ക​ളി​ലാ​ണു ന​ട​ക്കു​ന്ന​ത്.

Navel base

നാ​വി​ക സേ​ന​യു​ടെ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ ഏ​ക സ്ക്വാ​ഡ്ര​ണും കൊ​ച്ചി​യി​ലാ​ണ്. ഹാ​ങ്ങ​റി​ലെ വാ​തി​ൽ ത​ക​ർ​ന്നു വീ​ണ​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​യി നാ​വി​ക​സേ​ന ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ത​ള്ളി​നീ​ക്കാ​വു​ന്ന വ​ലി​യ ലോ​ഹ​നി​ർ​മി​ത വാ​തി​ലു​ക​ളാ​ണ് ഹാ​ങ്ങ​റി​ലു​ള്ള​ത്. വാ​തി​ലു​ക​ളി​ൽ ഒ​ന്നു റെ​യ്‌​ലി​ൽ നി​ന്നും ഇ​ള​കി നി​ലം​പ​തി​ച്ച​താ​യി​ട്ടാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹാ​ങ്ങ​റി​ന​ക​ത്ത് ഇ​ത്ത​രം നി​ര​വ​ധി വാ​തി​ലു​ക​ളു​ണ്ട്.

ഏ​വി​യേ​ഷ​ൻ ഇ​ല​ക്‌​ട്രി​ക്ക​ൽ ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ​യെ​ത്തി ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ മു​ക​ൾ ഭാ​ഗ​ത്തു ക​യ​റി യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ തു​റ​ന്നു ഇ​ല​ക്‌​ട്രി​ക്ക​ൽ യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി ഇ​ല​ക്‌​ട്രി​ക്ക​ൽ ബ്രാ​ഞ്ചി​ൽ പെ​ട്ട ചീ​ഫ് പെ​റ്റി ഓ​ഫി​സ​ർ​മാ​ർ എ​ത്തു​മ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം. ഇ​ത്ത​ര​മൊ​രു വീ​ഴ്ച​യു​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും. കാ​ല​പ്പ​ഴ​ക്ക​മാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്നും സം​ശ​യം ഉ​യ​ർ​ന്നു​ട്ടു​ണ്ട്. 1953 ൽ ​ക​മ്മി​ഷ​ൻ ചെ​യ്ത നാ​വി​ക സേ​ന​യു​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കാ‌​ല​പ​ഴ​ക്ക​മേ​റി​യ എ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ്.

ക​ഴി​ഞ്ഞ കൊ​ല്ലം ന​വം​ബ​റി​ൽ എ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന നാ​വി​ക സേ​ന​യു​ടെ ആ​ളി​ല്ലാ വി​മാ​നം നി​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ കൊ​ച്ചി​യി​ൽ ത​ക​ർ​ന്നു വീ​ണി​രു​ന്നു. വെ​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ൽ ഇ​ന്ധ​ന ടാ​ങ്കു​ക​ൾ​ക്കി​ട​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ധ​ന ടാ​ങ്കു​ക​ൾ​ക്കു തീ ​പി​ടി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​ന്ന് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​വി​ക സേ​ന നി​യോ​ഗി​ച്ച കോ​ർ​ട്ട് ഓ​ഫ് എ​ൻ​ക്വ​യ​റി ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ‌​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

1998 ൽ ​കൊ​ച്ചി​യി​ലെ നാ​വി​ക എ​യ​ർ​ക്രാ​ഫ്റ്റ് യാ​ർ​ഡി​ലേ​ക്ക് ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഡോ​ണി​യ​ർ-228 വി​മാ​നം ത​ക​ർ​ന്നു വീ​ണെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​യി​രു​ന്നു. നാ​വി​ക സേ​നാ ആ​സ്ഥാ​ന​ത്ത‌ു സ്ഥി​തി ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ​റ‍ന്നു​യ​ർ​ന്ന വി​മാ​നം 400 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. നാ​വി​ക എ​യ​ർ​ക്രാ​ഫ്റ്റ് യാ​ർ​ഡി​ലെ കം​പോ​ണ​ന്‍റ് റി​പ്പ​യ​ർ ഷോ​പ്പ് കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണു പ​തി​ച്ച​ത്.

വി​മാ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും പൈ​ല​റ്റും യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. നാ​വി​ക സേ​ന കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​തു പേ​ർ​ക്കും പ​രു​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു പേ​രു​ടേ​തു ഗു​രു​ത​ര​മാ​യി​രു​ന്നു. നാ​വി​ക സേ​നാ ആ​സ്ഥാ​ന​ത്തു നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് വി​മാ​ന​ത്താ​വ​ളം മാ​റ്റി​യ​തോ​ടെ​യാ​ണു ഇ​ത്ത​രം അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലാ​താ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​പ്പോ​ൾ കൊ​ച്ചി നാ​വി​ക സേ​ന താ​വ​ളം സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു കൊ​ടു​ക്കു​മ്പോ​ൾ ഇ​ത്ത​രം അ​പ​ക​ട സാ​ധ്യ​ത കൂ​ടി നാ​വി​ക സേ​ന ക​ണ​ക്കി​ലെ​ടു​ത്തി​രു​ന്നു.

Ernakulam
English summary
Naval headquarters accident; Safety fall will be checked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X